ഒടെടാ എന്ന് പോലീസ്, കൊറോണ പിടിച്ചാലും പോകില്ലെന്ന് കുടിയന്മാർ, ബെവ്‌റേജസ് കോര്‍പ്പറേഷനു മുന്നിൽ നടന്നത്

കോവിഡ് 19 ലോകമാസകലം വൻ ഭീഷണി സൃഷ്ടിക്കുക ആണ്. കേരളത്തിലും വൻ ഭീഷണി ആണ് വൈറസ് ഉയർത്തുന്നത്. വിദ്യാർഥികളുടെ പരീക്ഷ പോലും മാറ്റി വെച്ചു. എന്നാല് വൻ പ്രതിഷേധം ഉയർന്നിട്ടും ബാറുകളും ബിവരേജുകളും അടക്കാൻ സര്ക്കാർ തയ്യാർ ആയിരുന്നില്ല. എന്നാല് വൻ പ്രതിഷേധത്തിന് ഒടുവിൽ ഇന്ന് സംസ്ഥാനത്തെ ബാറുകൾ പൂട്ടാൻ തീരുമാനിച്ചു. ബിവറേജസ് ഔട്ട്‌ലെറ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനം ആയി. അതേസമയം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത കാസർഗോട്ട് നിന്നുള്ള ഒരു റിപ്പോർട്ട് ആണ് വൈറൽ ആകുന്നത്. കാസർഗോട്ട് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചെങ്കിലും ബീവറേജസ് ഔട്ട്‌ലെറ്റുകൾ തുറന്നിരുന്നു. വൻ തിരക്ക് ആണ് ഇവിടങ്ങളിൽ അനുഭവ പെട്ടത്. കുടിയന്മാർക്ക് എന്ത് കൊറോണ എന്ന വിധത്തിൽ നിരവധി ആൾക്കാർ ആണ് മദ്യം വാങ്ങാൻ എത്തിയത്.

അവശ്യ സാധനങ്ങൾ കൊടുക്കുന്ന കടകൾക്ക് മുന്നിലും സൂപ്പർ മാർക്കറ്റുകൾക്ക് മുന്നിൽ പോലും സാധനങ്ങൾ വാങ്ങാൻ ആയി അഞ്ച് പേരിൽ കൂടുതൽ കൂട്ടമായി വരരുത് എന്ന് സര്ക്കാർ കർശന നിർദേശം നൽകിയിരുന്നു. ഇൗ സാഹചര്യം നില നിൽക്കുമ്പോൾ ആണ് ബിവറേജസ് ഔട്ട്‌ലെറ്റുകൾക്ക് മുന്നില്‍ നൂറും ഇരുന്നൂറും പേര്‍ തിക്കിത്തിരക്കുന്നത്. മുഖത്ത് ഒരു ടവ്വൽ കെട്ടിയാണ് പലരും എത്തിയത്. അത് ഒഴിച്ചാൽ വേറൊരു മദ്യപാനികൾ വേറെ സുരക്ഷാ മുൻകരുതലുകൾ ഒന്നും എടുത്തിട്ടില്ല. ഒടുവിൽ വടകരയിൽ കുടിയന്മാർക്ക് പിരിഞ്ഞ് പോകാൻ പോലീസ് നിർദേശം നൽകിയിട്ടും അവർ വകവെച്ചില്ല. തുടർന്ന് പോലീസ് മദ്യപാനികൾക്ക് നേരെ ലാത്തി വീശുകയും ചെയ്തു.

ലാത്തി വീശി പോലീസ് ഓടെടാ എന്ന് പറഞ്ഞിട്ടും മദ്യപാനികൾ കേട്ട ഭാവം പോലും നടിച്ചില്ല. പിന്നെയും നിരവധി പേര് എത്തി ക്യൂവിൽ നിൽക്കാൻ തുടങ്ങി. ഇതോടെ ആണ് പോലീസ് സഹികെട്ട് ലാത്തി വീശിയത്. അധികം ആളുകൾ ക്യൂവിൽ നിൽക്കരുത് എന്ന് പോലീസ് ആവർത്തിച്ച് പറഞ്ഞു. എന്നാല് മദ്യം വാങ്ങാതെ പോകാൻ ആരും തയ്യാർ ആയില്ല.കാസര്‍ഗോട്ട് ബിവറേജസ് കടകള്‍ക്കു മുമ്പില്‍ പോലീസ് കാവലുണ്ട്.

ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടയ്ക്കണമെന്ന വാദവും ഉയരുന്നുണ്ട്. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചിട്ടാല്‍ നാട്ടില്‍ വ്യാജമദ്യം ഒഴുകുമെന്നാണ് സര്‍ക്കാരിന്റെ വാദം. അത് ഒഴിവാക്കാനാണ് ബെവ്‌കോ അടയ്ക്കാത്തതെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നുണ്ട്.

അതേസമയം മദ്യം വാങ്ങാന്‍ ക്യൂവില്‍ നില്‍ക്കുന്നവര്‍ ഒരുമീറ്റര്‍ അകലം പാലിക്കണമെന്നും ചുമ, തുമ്മല്‍ തുടങ്ങി രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പോകരുതെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. ബാറുകള്‍ക്കും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നിലും കൈകള്‍ വൃത്തിയാക്കാന്‍ സാനിട്ടൈസറും വെള്ളവും വയ്ക്കാനും നിര്‍ദേശമുണ്ട്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ എല്ലാം പാലിച്ച് അച്ചടക്കത്തോടെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നവരുടെ ചിത്രങ്ങളും വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുകയാണ്. പ്രസിദ്ധമായ കേരള മോഡല്‍ ഇവിടെയും ആവര്‍ത്തിക്കുകയാണ് എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇവ പങ്കുവയ്ക്കുന്നവര്‍ പറയുന്നത്. ചിലര്‍ ഇതിനെ രൂക്ഷഭാഷയില്‍ വിമര്‍ശിക്കുന്നുമുണ്ട്. എന്തുതന്നെയായാലും മദ്യപരുടെ അനുസരണയോടുള്ള നില്‍പ്പ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.