Home entertainment ഫീസ് കുറക്കണമെന്ന് പറഞ്ഞ വിദ്യാർഥിനിയേ സ്റ്റേഷനിൽ വിളിച്ചുവരുത്തി കൊല്ലും എന്ന് ഭീഷണിപ്പെ‌ടുത്തി

ഫീസ് കുറക്കണമെന്ന് പറഞ്ഞ വിദ്യാർഥിനിയേ സ്റ്റേഷനിൽ വിളിച്ചുവരുത്തി കൊല്ലും എന്ന് ഭീഷണിപ്പെ‌ടുത്തി

കോവിഡ് കാലത്ത് വിദ്യാർത്ഥികളോ‌ട് നിർബന്ധിത ഫീസ് ചോദിക്കരുതെന്ന ഉത്തരവുണ്ടായിട്ടും പല കോളേജുകളിലും നടക്കുന്നത് നിർബന്ധിത പിരിവുകളാണ്.കോളേജിൽ ഫീസിളവ് ചോദിച്ച വിദ്യാർഥിനിയേ പോലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തി കൊല്ലും എന്ന് ഭീഷണിപ്പെടുത്തിതായി പരാതി.ചാലക്കുടി മേലൂരിലെ നിർമ്മല കോളേജിൽ വിദ്യാർഥിനിയായ ഗ്രീഷ്മ വി.എസ് എന്ന പെൺകുട്ടിക്കാണ് പോലിസുകാരുടെ മുന്നിൽവെച്ച്‌ ഈ ദുരവസ്ഥ ഉണ്ടായത്.

ഗ്രീഷ്മയെ കൊരട്ടി പോലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തി ഫീസിളവ് ആവശ്യപ്പെട്ട് ചോദിച്ച അപേക്ഷ പിൻ വലിക്കാനും ഫേസ്ബുക്ക് വീഡിയോ ഡിലീറ്റ് ചെയ്യാനും ആവശ്യപ്പെടുകയായിരുന്നു.ഇതിനു തയ്യാറാകാതിരുന്നപ്പോൾ കോളേജിന്റെ മാനേജറും വിരമിച്ച പട്ടാളക്കാരൻ കൂടിയായ ജോർജ്ജ് എന്ന ആൾ ഭീഷണിപ്പെടുത്തുകയായിരുന്നു.പോലീസ് സ്റ്റേഷന്റെ ഉള്ളിൽ പോലീസുകാർ നോക്കി നില്ക്കെ ജോർജ് ഗ്രീഷ്മയെ കൊല്ലും എന്നു പറഞ്ഞ് ആക്രോശിച്ചു,പരസ്യമായി അപമാനിക്കും എന്നും ഇനി പഠിക്കാൻ നിന്നെ സമ്മതിക്കില്ല എന്നും ജീവിക്കാൻ അനുവദിക്കില്ല എന്നും ഭീഷണിപ്പെടുത്തി.പോലീസുകാരാണ്‌ ഗ്രീഷ്മയെ ആക്രമിക്കാൻ തുനിഞ്ഞ ജോർജിനെ പിടിച്ച് മാറ്റിയത്.