വൈദികന്റെ വീട്ടില്‍ നിന്നും 48 പവന്‍ സ്വര്‍ണവും പണവും മോഷ്ടിച്ച കേസില്‍ മകനെ പോലീസ് അറസ്റ്റ് ചെയ്തു

കോട്ടയം. വൈദികന്‍ ഇലപ്പനാല്‍ ഫ. ജേക്കബ് നൈനാന്റെ വീട്ടിലെ മോഷണവുമായി ബന്ധപ്പെട്ട് മൂത്ത മകന്‍ ഷൈനോ പോലീസ് അറസ്റ്റില്‍. മോഷ്ടിച്ച പണം ഷൈനോയുടെ വീടിനോട് ചേര്‍ന്നുള്ള സ്ഥാപനത്തില്‍ കുഴിച്ചിട്ട നിലയിലായിരുന്നു.

വലിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നുവെന്നും അതിനലാണ് മോഷണം നടത്തിയതെന്നും പ്രതി പോലീസിനോട് പറഞ്ഞു. പ്രതിയെ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുത്തു.

തൃക്കോതമംഗലം സെന്റ് മേരീസ് ബത്‌ലഹം പള്ളി വികാരി കൂരോപ്പട പുളിമൂട് ഇലപ്പനാല്‍ ഫാ. ജേക്കബ് നൈനാന്റെ വീട്ടിലായിരുന്നു ചൊവ്വാഴ്ച മോഷണം നടന്നത്. ഫാ. ജേക്കബും ഭാര്യ സാലിയും പള്ളിയില്‍ പോയസമയത്തായിരുന്നു മോഷണം നടത്തിയത്.

48 പവന്‍ സ്വര്‍ണവും 80000 രൂപയുമായിരുന്നു മോഷണം പോയത്. ഇതില്‍ 21 പവന്‍ വീടിനോട് ചേര്‍ന്ന ഇടവഴിയില്‍ നിന്നും തിരിച്ച് ലഭിച്ചു. മോഷണം നടത്തിയത് സ്ഥിരം മോഷ്ടാവല്ലെന്നും കുടുംബത്തോട് ്ടുപ്പമുള്ളവരാണെന്നും പോലീസ് മനസ്സിലാക്കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് വൈദികന്റെ മകനെ അറസ്റ്റ് ചെയ്തത്. കട്ടിലിനടിയില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ എടുത്ത് അലമാര തുറന്നാണ് പണവും ആഭരണവും മോഷ്ടിച്ചത്.