നാട്ടുകാരുടെ ഉറക്കം കെടുത്തുന്നവനെ പിടിച്ച പോലീസിന്റെ കണ്ണിൽ കുത്തി, ദാരുണമായ ദൃശ്യങ്ങളിലേക്ക്

നിയമം ലംഘിക്കുന്നവര്‍ക്ക് എന്നും പോലീസ് ഒരു പേടിയാണ്. എന്നാല്‍ കേസ് അന്വേഷിക്കാന്‍ എത്തിയ പോലീസിന് നേരിടേണ്ടി വന്നത് അതി ക്രൂരതയാണ്. വാളകത്താണ് സംഭവം. കേസ് അന്വേഷിക്കാന്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ കണ്ണ് കുത്തി പൊട്ടിച്ചു. കണ്ണിന് ഗുരുതരമായി പരുക്ക് പറ്റിയ പോലീസ് ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ കിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. വാളകത്ത് നാട്ടുകാരെ ശല്യപ്പെടുത്തിയ യുവാവിനെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കവെയാണ് യുവാവ് പോലീസിനെ ആക്രമിച്ചത്. വാളകം പനവേലി ഇരുണ്ണൂരിലാണ് സംഭവം.

കൊട്ടാരക്കാര പോലീസ് സ്റ്റേഷന്‍ പരിധിയിലെ വാളകം പോലീസ് ഔട്ട് പോസ്റ്റില്‍ ഡ്യൂട്ടിക്ക് ഉള്ളതായിരുന്നു പരികേറ്റ ഡ്രൈവര്‍ സന്തോഷ് വര്‍ഗ്ഗീസ്. പ്രതി 16 വയസുള്ള പ്രായപൂര്‍ത്തി എത്താത്ത ആളായതിനാല്‍ വീട്ടു പേരോ പേരോ വെളിപ്പെടുത്താന്‍ ഈ വാര്‍ത്തക്കൊപ്പം സാധിക്കില്ല. എന്തായാലും അര്‍ദ്ധരാത്രിയില്‍ നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന ശല്യക്കാരനെ പിടിക്കാന്‍ ചെന്ന നിയമ പാലകന്റെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്താകുമെന്നാണ് ഏവരും പറയുന്നത്. പോലീസുകാര്‍ ചെന്നപ്പോള്‍ ജനാലയിലൂടെ കമ്പി എടുത്ത് കണ്ണിനു കുത്തുകയായിരുന്നു പ്രതി.