എസ്എഫ്‌ഐ നേതാവ് കറങ്ങി നടക്കുമ്പോൾ പ്രതി ഒളിവിലെന്നു പറഞ്ഞ് പോലീസ് കോടതിയെ കബളിപ്പിക്കുകയായിരുന്നു.

 

നിരവധി കേസുകളിൽ പ്രതിയായ എസ്എഫ്‌ഐ നേതാവ് ആര്‍ഷോ നാട്ടിൽ കറങ്ങി നടക്കുമ്പോൾ പ്രതി ഒളിവിലെന്നു പറഞ്ഞ് കോടതിയെ കബളിപ്പിക്കുകയായിരുന്നു പോലീസ്. ഭരണ കക്ഷിയുടെ വിദ്യാർത്ഥി സംഘടയുടെ നേതാവ് ആര്‍ഷോയെ പൊതിഞ്ഞ് വെച്ച് ഒളിവിലാണെന്ന് ഹൈക്കോടതിയിൽ തെറ്റായ വിവരം നൽകിയ പോലീസിന് ഹൈക്കോടതിയുടെ കൈയ്യില്‍ നിന്ന് കണക്കിന് കിട്ടി. പ്രതിക്കെതിരായുള്ള 4 വര്‍ഷം മുൻപുള്ള കേസ്സിന്റെ അന്വേഷണം പോലും ഇതുവരെ പൂര്‍ത്തിയാക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. അതിന് പോലീസിനെ കോടതി എടുത്തിട്ട് നല്ല രീതിയിൽ കുടഞ്ഞു. 2018ൽ നടന്ന സംഭവത്തിൽ ഇതുവരെ അന്വേഷണം പൂര്‍ത്തിയാകാത്തത് അത്ഭുതകരമാണെന്നാണ് ഹൈക്കോടതി പറഞ്ഞത്.

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയ്‌ക്കെതിരായ കേസില്‍ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം ആണ് ഉണ്ടായത്. 2018ല്‍ നടന്ന സംഭവത്തില്‍ ഇതുവരെ അന്വേഷണം പൂര്‍ത്തിയാകാത്തത് അത്ഭുതകരമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പി.എം.ആര്‍ഷോയുടെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം ഉണ്ടായത്. അന്വേഷണം പൂര്‍ത്തിയാകാത്തിന്റെ ആനുകൂല്യം പ്രതിക്ക് നല്‍കാനാകില്ലെന്നു വ്യക്തമാക്കിയാണ് കോടതി ജാമ്യം നിഷേധിച്ചത്. ജാമ്യത്തിലൂടെ ലഭിച്ച സ്വാതന്ത്ര്യം പ്രതി ദുരുപയോഗം ചെയ്‌തെന്നും കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു.

വിദ്യാര്‍ഥിയെ ആക്രമിച്ച കേസില്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതി നേരത്തെ ആര്‍ഷോയുടെ ജാമ്യം റദ്ദാക്കിയിരുന്നു. 2018ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ ഈ കേസിൽ എന്താണ് നടന്നതെന്നും കോടതി ചോദിച്ചു. ജാമ്യത്തിലൂടെ ലഭിച്ച സ്വാതന്ത്ര്യം അര്‍ഷോ ദുരുപയോഗം ചെയ്‌തെന്നും അതിനാല്‍ അന്വേഷണം പൂര്‍ത്തിയാകാ ത്തതിന്റെ ആനുകൂല്യം പ്രതിക്ക് നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കുക യായിരുന്നു.

ഈരാറ്റുപേട്ട സ്വദേശിയും അഭിഭാഷകനുമായ നിസാം നാസറിനെ രാത്രിയില്‍ വീട്ടില്‍ കയറി ആക്രമിച്ചതിനെത്തുടര്‍ന്നാണ് ആര്‍ഷോയ്‌ക്കെതിരെ വധശ്രമത്തിനു കേസെടുത്തിരുന്നത്. അറസ്റ്റിലായ പ്രതിക്കു ജാമ്യം നിഷേധിച്ചു. പിന്നീടു കര്‍ശന വ്യവസ്ഥകളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇതോടെ പരാതിക്കാരന്‍ പ്രതിക്കെതിരായി കൂടുതല്‍ കേസുകളുള്ള വിവരം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചു. പ്രതി ജാമ്യത്തിലിറങ്ങി കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നെന്നും ചൂണ്ടിക്കാട്ടുകയുണ്ടായി.

പിന്നീട് എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റായിരിക്കെ ആര്‍ഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. പിന്നീട് പ്രതിയെ അറസ്റ്റു ചെയ്യാന്‍ പൊലീസ് തയാറായില്ല. ഇതിനിടെ പരാതി ഉയര്‍ന്നപ്പോള്‍ പ്രതി ഒളിവിലാണെന്നും ഉടന്‍ പിടിയിലാകുമെന്നുമായിരുന്നു പൊലീസ് കോടതിയെ അറിയിച്ചത്. ഈ സ്ഥിരം പല്ലവിയാണ് പോലീസിനുണ്ടായിരുന്നത്. ആര്‍ഷോയെ പൊക്കാന്‍ പാര്‍ട്ടി ഓഫീസിലൊന്ന് കേറിയാല്‍ മതിയായിരുന്നു. എന്നാല്‍ പോലീസ് അവിടെക്ക് ഇതിനു പോവുകയുമില്ല.

റിമാന്‍ഡിലായ സമയത്ത് ജയിലിന് മുന്നില്‍ വലിയ സ്വീകരണമാണ് ആർഷോക്ക് പ്രവര്‍ത്തകര്‍ നൽകിയിരുന്നത്. ഹൈക്കോടതി അറസ്റ്റിന് ഉത്തരവിട്ട് ഗത്യന്തരമില്ലാതെ പോലീസ് പൊക്കിയ ആര്‍ഷോക്ക് ജയിലിന് പുറത്ത് കുട്ടി സഖാക്കള്‍ സ്വീകരണം നല്‍ക്കുകയായിരുന്നു. വധശ്രമം ഉള്‍പ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ആര്‍ഷോ. ഈ നേതാവിനാണു ജയ് വിളിച്ച് ഹാരമണിയിച്ച് സ്വീകരണം നല്‍കിയതെന്നതും ശ്രദ്ധേയം തന്നെ. അപ്പോഴൊക്കെ പോലീസ് ആവട്ടെ അവിടെയും വായുംപൊളിച്ച് നോക്കി നില്‍പ്പുണ്ടായിരുന്നു പോലീസ്.

പോലീസ് അനങ്ങിയില്ല. ഇതിനും പോലീസിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. എന്തായാലും നേതാവ് കാരണം പോലീസിന് പണിയോട് പണിയാണ്. സഖാക്കളെ തൊടാന്‍ പോലീസിന് പേടിയാണ്. അവര്‍ പോലീസിനെ നടുറോഡിലിട്ടും തല്ലുന്ന കാലമാണ്. കാരണം ഇവിടെ പിണറായിയുടെ ഭരണമാണ്. വെറുതെ റിസ്‌ക് എടുക്കാന്‍ പോലീസ് തയ്യാറല്ല. മാത്രമല്ല ഏതേലും ഈര്‍ക്കിലി നേതാവിനെതിരെ പോലും ഒരു കേസ്സെടുത്താല്‍ തൊപ്പി തെറിക്കും. ഇല്ലെങ്കിൽ അവർ തെറിപ്പിക്കുന്ന അവസ്ഥയാണ്. സഖാക്കളെ ഭയമാണ് കാക്കയ്ക്കെന്നതാണ് സത്യം.