പെറ്റി പിരിക്കാനുള്ള ആവേശത്തില്‍ പോലീസ് ജീപ്പ് പിന്നോട്ട് എടുത്തു, അമ്മയും മകളും സഞ്ചരിച്ച സ്‌കൂട്ടറില്‍ കയറിയിറങ്ങി kerala police

മനുഷ്യ ജീവന് പുല്ലു വില കല്‍പിക്കാതെ പോലീസിന്റെ പെറ്റി പിരിവും പിഴ വാങ്ങലും കാരണം അമ്മയ്ക്കും മകള്‍ക്കും നേരിടേണ്ടി വന്നത് കൊടിയ വേദന kerala police. അമ്മയുടെയും മകളുടെയും ദേഹത്ത് കൂടി പോലീസ് വാഹനം കയറിയിറങ്ങി. പിന്നില്‍ നിന്നും വരുന്ന ടിപ്പര്‍ ലോറിയെ പിടിക്കാന്‍ പോലീസ് ജീപ്പ് പെട്ടെന്ന് നിര്‍ത്തിയ ശേഷം റിവേഴ്‌സ് എടുക്കുകയായിരുന്നു. ഈ സമയം ജീപ്പിന് തൊട്ടു പിന്നില്‍ വരികയായിരുന്നു അമ്മയുടെയും മകളുടെയും ബൈക്കിലൂടെ പോലീസ് ജീപ്പ് കയറിയിറങ്ങി. അടൂര്‍ പഴകുളത്ത് വെള്ളിയാഴ്ച രാവിലെയാണ് നടുക്കുന്ന സംഭവമുണ്ടായത്.

അപകടത്തില്‍ പരുക്കേറ്റ അമ്മയെയും മകളെയും ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അടൂര്‍ പോലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടമുണ്ടാക്കിയത്. നേരേ പോവുകയായിരുന്നു പോലീസ് ജീപ്പ് പെട്ടെന്ന് നിര്‍ത്തിയ ശേഷം വേഗത്തിലാണ് റിവേഴ്‌സ് വന്നത്. മുന്നറിയിപ്പ് ഇല്ലാതെയും പുറകില്‍ വാഹനം വരുന്നത് ശ്രദ്ധിക്കാതെയും ആയിരുന്നു പോലീസ് ജീപ്പ് റിവേഴ്‌സ് എടുത്തത്. സംഭവ സ്ഥലത്ത് പോലീസ് ജീപ്പിന്റെ പിറക് വശത്ത് അടിയിലായി അപകടത്തില്‌പെട്ട ബൈക്ക് കിടപ്പുണ്ട്. ബൈക്കില്‍ പോലീസ് ജീപ്പ് മുട്ടിയ ശേഷവും പോലീസ് വാഹനം നിര്‍ത്താന്‍ വൈകി.

റോഡില്‍ പെറ്റിയും പിഴയും പിരിക്കാന്‍ ഇത്തരത്തില്‍ അമിതാവേശം പോലീസ് കാണിക്കുമ്പോള്‍ റോഡ് നിയമങ്ങള്‍ ലംഘിക്കുന്ന കാഴ്ച്ചയും മനുഷ്യ ജീവന്‍ പൊലിഞ്ഞ സംഭവവും നേരത്തെയും ഉണ്ടായിട്ടുണ്ട്. അലക്ഷ്യമായും അശ്രദ്ധമായും വാഹനം ഓടിക്കുന്നവരുടെ ലൈസന്‍സ് വരെ റദ്ദ് ചെയ്ത് നിയമം നടപ്പാക്കുന്ന അധികാരികള്‍ ഈ അപകടത്തിനു കാരണക്കാര്‍ക്കെതിരേ നടപടി എടുക്കുമോ എന്ന് നാട്ടുകാര്‍ ചോദിക്കുന്നു. അശ്രദ്ധമായും അലക്ഷ്യമായും പോലീസ് വാഹനം ഓടിച്ച് മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കിയ പോളീസുകാര്‍ക്കെതിരേ നിയമ നടപടി ഉണ്ടാകണം എനും എങ്കിലേ നാളകളില്‍ ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കൂ എന്നും സംഭവ സ്ഥലത്ത് കൂടിയവര്‍ പറഞ്ഞു.

വിശദമായ വീഡിയോ റിപ്പോര്‍ട്ട് കാണാം,