മാലിന്യ പ്ലാന്റ് നിര്‍മ്മാണത്തിനെതിരെ പ്രതിഷേധം; പോലീസ് ലാത്തിച്ചാര്‍ജ് നടത്തി

കോഴിക്കോട്/ മാലിന്യ സംസ്‌ക്കരണ പ്ലന്റിനെതിരെ പ്രതിഷേധിച്ച ജനകീയ സമിതി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. വെള്ളയില്‍ ആവിക്കല്‍ലില്‍ മാലിന്യ സംസ്‌ക്കരണ പ്ലാന്റ്സ്ഥാപിക്കുന്നതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധമാണ് ഉയര്‍ന്ന് വന്നിരുന്നത്. മാലിന്യ സംസ്‌ക്കരണ പ്ലാന്റിനെതിരെ ജനകീയ സമിതി നടത്തിയ തീരദേശ ഹര്‍ത്താലിനിടെയാണ് വന്‍ സംഘര്‍ഷം ഉണ്ടായത്.

ഹര്‍ത്താലിന്റെ ഭാഗമായി ജനങ്ങള്‍ സംഘടിച്ച് പലതവണ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ജനങ്ങള്‍ പദ്ധതി സ്ഥലത്ത് എത്തുകയും പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിച്ചതോടെയാണ് പോലീസ് ലാത്തി വീശിയത്.

ലാത്തി വീശിയതിനെ തുടര്‍ന്ന് ശക്തമായ പ്രതിഷേധത്തിലേക്കും വലിയ തോതിലുള്ള കല്ലെറിലേറും പ്രതിഷേധക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായി. പോലീസിനെ ആക്രമിക്കന്‍ ശ്രമിച്ച ഒരാളെ പോലീസ് വളഞ്ഞിട്ട് തല്ലിയതോടെ കൂടുതല്‍ ആളുകള്‍ സംഘടിച്ചെത്തുകയായിരുന്നു. ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

ചര്‍ച്ചകള്‍ക്ക് ഇനി സാധ്യതയില്ലെന്നും പ്ലാന്റ് ഉടന്‍ സ്ഥാപിക്കണമെന്നും മേയര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു ഇതിനെ തുടര്‍ന്നാണ് മൂന്ന് വാര്‍ഡുകളില്‍ ഹര്‍ത്താല്‍ നടത്തുവാന്‍ ജനകീയ സമിതി തീരുമാനിച്ചത്. മരണം വരെ സമരം ചെയ്യുമെന്നും പ്ലാന്റ് നിര്‍മ്മിക്കുവാന്‍ അനുവദിക്കില്ലെന്നും നാട്ടുകാര്‍ പറയുന്നു.