പിഴയടക്കാനെത്തിയ വീട്ടമ്മയുമായി അടുത്തു, പിന്നീട് ഭീഷണിപ്പെടുത്തി പീഡനം, എസ് ഐ അറസ്റ്റില്‍

പോലീസ് പൊതു സമൂഹത്തിന് സുരക്ഷ ഒരുക്കേണ്ടവര്‍ ആണ്.അവര്‍ തന്നെ മോശമായ രീതിയില്‍ നിയമം ലംഘിച്ചാല്‍ എന്ത് ചെയ്യും. അത്തരം ഒരു സംഭവമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കേരളത്തില്‍ സ്ത്രീകള്‍ക്ക് പോലീസിനെ പേടിക്കണം എന്ന അവസ്ഥയാണ്. എറണാകുളം മുളന്തുരുത്തിയില്‍ പീഡനക്കേസില്‍ അറസ്റ്റിലായത് എസ് ഐ ആണ്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ എസ് ഐ ആയ ബാബു മാത്യു ആണ് അറസ്റ്റിലായത്. കേരള പോലീസിന് വീണ്ടും നാണക്കേട് ആയിരിക്കുകയാണ് ഈ സംഭവം.

വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് എസ് ഐക്ക് എതിരായ കേസ്. വാഹന പരിശോധനയുടെ പിഴ അടക്കാനായി എത്തിയ വീട്ടമ്മയുമായി ബാബു സൗഹൃദത്തിലായി. തുടര്‍ന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു എന്നാണ് പരാതി. ആദ്യ പീഡനത്തിന് ശേഷം വിവരം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ ഒരു വര്‍ഷമായി പീഡിപ്പിക്കുകയായിരുന്നു എന്നായിരുന്നു പരാതിയില്‍ വ്യക്തമാക്കിയത്.

സംഭവവുമായി ബന്ധപ്പെട്ട് ഒരു മാസത്തിന് മുമ്പാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഇതിന് പിന്നാലെ എസ് ഐ ബാബു മാത്യു ഒളിവില്‍ പോയി. മുന്‍കൂര്‍ ജാമ്യത്തിനായും പ്രതി ശ്രമം നടത്തി. എന്നാല്‍ കാര്യമുണ്ടായില്ല. ഇതോടെ സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതിയ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.