പ്രായപൂർത്തിയാകാത്ത മകളെ വിൽപ്പനയ്‌ക്കെന്ന് പറഞ്ഞ് ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടു, പിതാവിനെതിരെ കേസെടുത്ത് പോലീസ്

തൊടുപുഴ. ആദ്യ ഭാര്യയിലുള്ള പ്രായപൂർത്തിയാകാത്ത മകളെ വിൽപ്പനയ്‌ക്കെന്ന് പറഞ്ഞ് ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടു. പിതാവിനെതിരെ കേസെടുത്ത് പോലീസ്.

ഇടുക്കി ഇടവെട്ടി സ്വദേശിയാണ് ഇയാളുടെ ആദ്യ ഭാര്യയിലുള്ള മകളെ വിൽപ്പനയ്‌ക്കെന്ന് പറഞ്ഞ് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ടവർ പോലീസിൽ അറിയിച്ചു. പിന്നാലെ പോലീസ് അന്വേഷണം നടത്തി കേസ് എടുക്കുകയായിരുന്നു.

തുടർന്ന് അക്കൗണ്ടിൽ നിന്ന് പോസ്റ്റ് നീക്കം ചെയ്തു. ലഹരി നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തുന്ന ആളാണ് പ്രതിയെന്ന് പോലീസ് വ്യക്തമാക്കി. കേസ് സൈബർ സെല്ലിന് കൈമാറിയിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിക്കുന്നതിന് പിന്നാലെ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.