നവകേരള സദസ്സിനിടെ ബഹളംവെച്ച ആളെ പോലീസ് കസ്റ്റഡിയിൽ എടുത്തു

കണ്ണൂര്‍. നവകേരള സദസ്സിനിടെ ബഹളംവെച്ച ആളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കണ്ണൂരിലെ മാടായിപ്പറയിലാണ് സംഭവം. മന്ത്രി കെ രാധാകൃഷ്ണന്‍ സംസാരിക്കുന്നതിനിടെയാണ് സംഭവം. വേദിയില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി തയ്യാറാക്കിയ സ്ഥലത്ത് മന്ത്രി സംസാരിക്കുന്നതിനിടെ എഴുനേറ്റ് നിന്ന് ഇയാള്‍ ബഹളംവെക്കുകയായിരുന്നു.

ഇയാള്‍ പരാതിയായി ഉന്നയിച്ചത് താന്‍ ആവശ്യപ്പെട്ട കാര്യം മന്ത്രി നടത്തി തന്നില്ലെന്നാണ്. തന്നെ ഓര്‍മ്മയുണ്ടോ എന്നടക്കം ഇയാള്‍ മന്ത്രിയോട് ചോദിച്ചു. തുടര്‍ന്ന് എത്രയും വേഗത്തില്‍ പരാതി പരിഹരിക്കുമെന്ന് മന്ത്രി മൈക്കിലൂടെ പറഞ്ഞു. തുടര്‍ന്ന് പോലീസ് ഇയാളെ സ്ഥലത്തുനിന്നും മാറ്റി.

അതേസമയം പോലീസ് കസ്റ്റഡിയിലായ വ്യക്തി എന്ത് ആവശ്യമാണ് മന്ത്രിയോട് ഉന്നയിച്ചതെന്ന് വ്യക്തമല്ല. ഇയാള്‍ നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്.