സൗദി വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് മല്ലു ട്രാവലര്‍ ഹാജരാകണമെന്ന് പോലീസ്

കൊച്ചി. സൗദി വനിതയുടെ പീഡന പരാതിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ യുട്യൂബറായ ഷക്കിര്‍ സുബ്ഹാനോട് പോലീസ്. വിദേശത്തുള്ള ഷക്കീറിനോട് നാട്ടില്‍ എത്തിയാല്‍ എത്രയും വേഗത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന എറണാകുളം സെന്‍ട്രല്‍ പോലീസ് നിര്‍ദേശം നല്‍കി. അതേസമയം സൗദി വനിതയുടെ മൊഴി ഈ ആഴ്ചതന്നെ പോലീസ് രേഖപ്പെടുത്തു. യുവതി ചികിത്സയ്ക്കായി കൊച്ചിയിലുണ്ട്.

ഷാക്കിര്‍ അഭിമുഖത്തിന് എന്ന പേരില്‍ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് സൗദി വനിതയുടെ പരാതി. സംഭവത്തില്‍ യുവതി വെള്ളിയാഴ്ചയാണ് പരാതി നല്‍കിയത്. ഓരാഴ്ച മുന്‍പാണ് പരാതിയിലേക്ക നയിച്ച സംഭവം ഉണ്ടാകുന്നത്. മല്ലു ട്രാവലര്‍ എന്ന് അറിയപ്പെടുന്ന ഷാക്കിര്‍ ഇവരെ അഭിമുഖത്തിനായി ഹോട്ടലിലേക്ക് വിളിക്കുകയായിരുന്നു.

ഹോട്ടലില്‍ എത്തയപ്പോളാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. അതേസമയം പരാതി വ്യാജമാണെന്നാണ് ഷാക്കിര്‍ പറയുന്നത്. നിലവില്‍ കാനഡയിലാണ് ഷാക്കിര്‍. തനിക്കെതിരായ പരാതിയെ മതിയായ തെളിവുകള്‍ കൊണ്ട് നേരിടുമെന്നാണ് ഷാക്കിര്‍ പറയുന്നത്.