കൊല്ലത്ത് പൊലീസുകാരന്‍ സ്‌റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍

കൊല്ലം: കൊല്ലം എഴുകോണ്‍ പൊലീസ് സ്‌റ്റേഷനില്‍ പൊലീസുകാരനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കുണ്ടറ കൊടുവിള സ്വദേശിയായ ഹെഡ് കോണ്‍സ്റ്റബിള്‍ സ്റ്റാലിന്‍ (52) ആണ് മരിച്ചത്. ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ആയിരുന്നു സ്റ്റാലിന്‍.

രാവിലെ സഹപ്രവര്‍ത്തകരാണ് ജനറേറ്റര്‍ റൂമില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. രാവിലെ കൂടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ സ്റ്റാലിനെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജനറേറ്റര്‍ റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

2016മുതൽ സംസ്ഥാനത്ത് 55 പൊലീസുകാർ ആത്മഹത്യ ചെയ്തുവെന്നാണ് കണക്ക്. ജോലി സമ്മർദവും മാനസിക പിരിമുറുക്കവുമാണ് വർധിച്ചുവരുന്ന ആത്മഹത്യകൾക്ക് കാരണമെന്നാണ് വിലയിരുത്തൽ.

പോലിസുകാരുടെ ആത്മഹത്യ ഇന്ന് സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരികയാണ്. നാടുവിട്ടുപോകുന്ന പോലിസുകാരും ഇന്ന് സംസ്ഥാനത്ത് പതിവാണ്. പോലിസ് സ്‌റ്റേഷനുകളിലെ മാനസിക പീഡനമാണ് ആത്മഹത്യയുടെ പ്രധാനകാരണങ്ങള്‍. 43 മാസത്തിനിടയില്‍ 55 പോലിസുകാരാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്.

രാജ്യത്ത് 2018ൽ ആത്മഹത്യ ചെയ്തത് 10, 349 കർഷകർ. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ചാണ് ഇത്. അതേസമയം, രാജ്യത്ത് നടന്ന ആകെ ആത്മഹത്യകളുടെ 7.7 ശതമാനമാണ് കർഷക ആത്മഹത്യ. 1, 34, 516 പേരാണ് രാജ്യത്ത് 2018ൽ ആകെ ആത്മഹത്യ ചെയ്തത്.

അതേസമയം, 2016മായി താരതമ്യം ചെയ്യുമ്പോൾ 2018ലെ ആത്മഹത്യ നിരക്ക് കുറവാണ്. 2016ൽ 11, 379 കർഷകരാണ് ആത്മഹത്യ ചെയ്തത്. അതേസമയം, ഡാറ്റ ശേഖരണത്തിൽ ചില സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ശരിയായ റിപ്പോർട്ട് നൽകിയില്ല. കർഷകരാരും ആത്മഹത്യ ചെയ്തിട്ടില്ലെന്നാണ് ഈ സംസ്ഥാനങ്ങൾ റിപ്പോർട്ട് നൽകിയത്. പശ്ചിമ ബംഗാൾ, ബിഹാർ, ഒഡിഷ, ഉത്തരാഖണ്ഡ്, മേഘാലയ, ഗോവ, ചണ്ഡിഗഡ്, ദാമൻ ആൻഡ് ദിയു, ഡൽഹി, ലക്ഷദ്വീപ്, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമാണ് കർഷക ആത്മഹത്യ ഇല്ലെന്ന് റിപ്പോർട്ടുകൾ നൽകിയത്.

‘ 2018ൽ ആത്മഹത്യ ചെയ്ത 5, 763 കർഷകരിൽ 5457 പേർ പുരുഷൻമാരും 306 പേർ സ്ത്രീകളുമായിരുന്നു. അതേവർഷം, ആത്മഹത്യ ചെയ്ത 4, 586 കൃഷി തൊഴിലാളികളിൽ 4071 പേർ പുരുഷൻമാരും 515 പേർ സ്ത്രീകളുമായിരുന്നു’ – കണക്കുകൾ പറയുന്നു. രാജ്യത്താകമാനം 2018ൽ 1, 34, 516 ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്തത്. 2017ൽ 1, 29, 887 പേരായിരുന്നു രാജ്യത്താകമാനം ആത്മഹത്യ ചെയ്തത്.