പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍

കാസര്‍ഗോഡ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശിയായ എ ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ ഗോഡ്‌വിലാണ് അറസ്റ്റിലായത്. പ്രഭാത സവാരിക്കിടെ പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ചുവെന്നാണ് പരാതി.

കുട്ടിയുടെ കുടുംബം ജില്ലാ പൊലീസ് മേധാവിയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കാസര്‍ഗോഡ് വനിതാ സെല്‍ ആണ് കേസെടുത്ത് അന്വേഷണം നടത്തിയത്. പോക്‌സോ നിയമ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഗോഡ്‌വിലിനെതിരെ വകുപ്പ് തല നടപടിയുണ്ടാകും.