കോട്ടയം. കാഞ്ഞിരപ്പള്ളിയില്‍ മാമ്പഴം മോഷ്ടിച്ച കേസിലെ പ്രതിയായ പോലീസ് ഉദ്യോഗസ്ഥന് ബലാത്സംഗക്കേസിലും പ്രതിയാണെന്ന് വിവരം. ഇടുക്കി എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസറായ ഷിഹാബാണ് 2019ല്‍ മുണ്ടക്കയം പോലീസ് സ്റ്റേഷനില്‍ രിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസിലും പ്രതിയായിരിക്കുന്നത്. ഈ കേസില്‍ ഇയാള്‍ വിചാരണ നേരിടുകയാണ്. ബലാത്സംഗത്തിന് ഇരയായ യുവതിയെ പിന്നീട് ഉപദ്രവിക്കാന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരെ പരാതിയുണ്ട്.
അതേസമയം മോഷ്ടാവായ ഷിഹാബിനെ സസ്പന്‍ഡ് ചെയ്തിരുന്നു. കാഞ്ഞിരപ്പള്ളിയില്‍ നിന്നാണ് ഇയാള്‍ മോഷണം നടത്തിയത്. കഴിഞ്ഞ ദിവസം മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കടയുടമയുടെ പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ് എടുത്തു. 600 രൂപ വില വരുന്ന 10 കിലോ മാമ്പഴമാണ് ഇടുക്കി എആര്‍ ക്യാംപിലെ ഉദ്യോഗസ്ഥനായ മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശി ശിഹാബ് മോഷ്ടിച്ചത്.
കഴിഞ്ഞ ബുധനാഴ്ച അര്‍ധരാത്രി, കോട്ടയം മെഡിക്കല്‍ കോളജിലെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് പോലീസ് ഉദ്യോഗസ്ഥന് അവസരം നോക്കി മോഷണം നടത്തുന്നത്. കടയുടമ രാവിലെ എത്തിയപ്പോഴാണ് മോഷണവിവരമറിയുന്നത്. തുടര്‍ന്നു അയാള്‍ പൊലീസില്‍ പരാതി നല്കി. സംഭവത്തിണ് പിറകെ കുറ്റവാളിയെ കണ്ടെത്താന്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ് ഉണ്ടായത്.
മോഷ്ട്ടാവ് എത്തിയ വാഹനത്തിന്റെ നമ്പള് ഉള്‍പ്പെടെ വ്യക്തമായതോടെയാണ് പ്രതിയെ പോലീസ് കണ്ടെത്തുന്നത്. മാമ്പഴങ്ങള്‍ പെട്ടിയില്‍നിന്നെടുത്ത് സ്കൂട്ടറില്‍ ഇടുന്നതു ദൃശ്യങ്ങളില്‍ പോലീസുകാരനെ വ്യക്തമാണ്. വിശപ്പ് കാരണമല്ല മാമ്പഴം എടുത്തതെന്ന് വ്യക്തമായതോടെ കാഞ്ഞിരപ്പള്ളി പൊലീസ് പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുക്കുകയായിരുന്നു.