Home crime മാമ്പഴം മോഷ്ടിച്ച പോലീസുകാരനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

മാമ്പഴം മോഷ്ടിച്ച പോലീസുകാരനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

കോട്ടയം. കടയില്‍ നിന്ന് മാമ്പഴം മോഷിടിച്ച സംഭവത്തില്‍ മോഷ്ടാവായ പോലീസുകാരനെ സസ്പന്‍ഡ് ചെയ്തു. ഇടുക്കി എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസറായ ശിഹാബിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കാഞ്ഞിരപ്പള്ളിയില്‍ നിന്നാണ് ഇയാള്‍ മോഷണം നടത്തിയത്. കഴിഞ്ഞ ദിവസം മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

കടയുടമയുടെ പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ് എടുത്തു. 600 രൂപ വില വരുന്ന 10 കിലോ മാമ്പഴമാണ് ഇടുക്കി എആര്‍ ക്യാംപിലെ ഉദ്യോഗസ്ഥനായ മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശി ശിഹാബ് മോഷ്ടിച്ചത്.

കഴിഞ്ഞ ബുധനാഴ്ച അര്‍ധരാത്രി, കോട്ടയം മെഡിക്കല്‍ കോളജിലെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് പോലീസ് ഉദ്യോഗസ്ഥന്‍ അവസരം നോക്കി മോഷണം നടത്തുന്നത്. കടയുടമ രാവിലെ എത്തിയപ്പോഴാണ് മോഷണവിവരമറിയുന്നത്. തുടര്‍ന്നു അയാള്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തിണ് പിറകെ കുറ്റവാളിയെ കണ്ടെത്താന്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ് ഉണ്ടായത്.

മോഷ്ട്ടാവ് എത്തിയ വാഹനത്തിന്റെ നമ്പള്‍ ഉള്‍പ്പെടെ വ്യക്തമായതോടെയാണ് പ്രതിയെ പോലീസ് കണ്ടെത്തുന്നത്. മാമ്പഴങ്ങള്‍ പെട്ടിയില്‍നിന്നെടുത്ത് സ്‌കൂട്ടറില്‍ ഇടുന്നതു ദൃശ്യങ്ങളില്‍ പോലീസുകാരനെ വ്യക്തമാണ്. വിശപ്പ് കാരണമല്ല മാമ്പഴം എടുത്തതെന്ന് വ്യക്തമായതോടെ കാഞ്ഞിരപ്പള്ളി പൊലീസ് പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുക്കുകയായിരുന്നു.