കര്‍ണ്ണാടകയ്ക്ക് പിന്നാലെ ഗോവയിലും കോണ്‍ഗ്രസിനു തിരിച്ചടി

കോണ്‍ഗ്രസില്‍നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് കൂടുന്നു. ഗോവയില്‍നിന്നാണ് ഇത്തവണ ബിജെപിയിലേക്ക് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഒഴുകിയത്. പത്ത് എംഎല്‍എമാര്‍ രാജിവെച്ച് ബിജെപി പക്ഷത്തേക്ക് ചേര്‍ന്നു. രാജിവെക്കുന്നതായി ഇവര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.

പ്രതിപക്ഷ നേതാവുള്‍പ്പെടെയാണ് കോണ്‍ഗ്രസില്‍നിന്ന് രാജിവെക്കുന്നത്. ബിജെപി പക്ഷത്തേക്ക് മാറുന്നതായും ഇവര്‍ അറിയിച്ചു. ഗോവ നിയമസഭയുടെ വര്‍ഷകാല സമ്മേളനം ജൂലൈ 15നാണ് ആരംഭിക്കുന്നത്.

ബിജെപിയിലേക്ക് ചേര്‍ന്നവരെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അഭിനന്ദിച്ചു. സംസ്ഥാനത്തിന്റെയും സ്വന്തം മണ്ഡലത്തിന്റെയും വികസനത്തിനാണ് ഇവര്‍ ബിജെപിയില്‍ എത്തിയത് എന്ന് ഇവര്‍ പറഞ്ഞു. ഉപാധികളൊന്നുംതന്നെ ഇവര്‍ മുന്നോട്ടുവെച്ചില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.