വിശക്കുന്നു, ജനം വയറ്റത്തടിച്ച് തലസ്ഥാനത്ത്

കടലാക്രമണത്തില് വീടും സ്ഥലവും നഷ്ടപ്പെട്ട് പൂന്തുറയില് ക്യാമ്പില് കഴിയുന്ന ജനങ്ങളുടെ ദുരിതാവസ്ഥയാണ് കർമ ന്യൂസ് പുറത്തുവിടുന്നത്. ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നു എന്നുപറയുന്ന സർക്കാരിന്റെ അനാസ്ഥയാണ് ഇതിലൂടെ പുറത്തുവരുന്നത്.

ക്യാമ്പില് കൃത്യസമയത്ത് ഭക്ഷണം കിട്ടുന്നില്ലെന്നും സാധനങ്ങള് ഉണ്ടായിട്ടും ഭക്ഷണം പാകം ചെയ്യാന് അനുവദിക്കുന്നില്ലെന്നുമാണ് ക്യാമ്പിൽ കഴിയുന്ന ജനങ്ങളുടെ പരാതി. കഴിക്കാൻ പറ്റാത്ത രീതിയിലുള്ള ഭക്ഷണങ്ങളാണ് കമ്മ്യൂണിറ്റി കിച്ചണ് വഴി ലഭിക്കുന്നതെന്നും ഗ്യാസ് തീര്ന്നുപോകുമെന്ന കാരണത്താൽ പാചകം ചെയ്യാൻ അനുവദിക്കുന്നില്ലെന്നും ഇവര് ആരോപിക്കുന്നു. വിശന്നുവലഞ്ഞ് കരയുന്ന ഇവരുടെ വീഡിയോ കണ്ടെങ്കിലും അധികാരികളുടെ കണ്ണ് തുറക്കുമെന്നാണ് പ്രതീക്ഷ