മക്കളുടെ ഫോട്ടോയ്ക്ക് താഴെ വരുന്ന നെഗറ്റീവ് കമന്റുകള്‍, പൂര്‍ണിമയ്ക്ക് പറയാനുള്ളത്

മലയാളികളുടെ പ്രിയ നടിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. വസ്ത്രവ്യാപാര മേഖലയിലും തിളങ്ങി നില്‍ക്കുകയാണ് താരം. ഇന്ദ്രജിത്ത് സുകുമാരനുമായുള്ള വിവാഹ ശേഷം പൂര്‍ണിമ അഭിനയ രംഗത്ത് നിന്നും ഇടവേള എടുക്കുകയായിരുന്നു. പ്രാര്‍ത്ഥന, നക്ഷത്ര എന്നിങ്ങനെ രണ്ട് പെണ്‍മക്കളാണ് താരദമ്പതികള്‍ക്ക്. ഇപ്പോഴിതാ നടി ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. മക്കളുടെ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുന്ന വീഡിയോയ്ക്കും ചിത്രങ്ങളും താഴെ കമന്റിടുന്ന ആളുകളെക്കുറിച്ചാണ് പൂര്‍ണിമ പറഞ്ഞിരിക്കുന്നത്.

മക്കളുടെ ഫോട്ടോയ്ക്ക് താഴെ നെഗറ്റീവ് കമന്റുകള്‍ ഇടുന്നവരോട് ഗെറ്റ് വെല്‍ സൂണ്‍ എന്നേ പറയാനുള്ളൂ മറ്റൊരു കണ്ണിലൂടെ കാര്യങ്ങള്‍ കാണുന്നവരാണ് മോശം കമന്റുകള്‍ ഇടുന്നത്. ഇപ്പോഴത്തെ തലമുറയിലെ കുട്ടികളെ മോശം കമന്റുകളൊന്നും ബാധിക്കുന്നേയില്ല. സോഷ്യല്‍മീഡിയയിലെ ഒരു മോശം കമന്റൊന്നും അവരെ ബാധിക്കില്ലെന്നും പൂര്‍ണിമ പറയുന്നു.

പ്രണയിച്ച് വിവാഹിതരായവരാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. പെയ്‌തൊഴിയാതെ എന്ന പരമ്പരയ്ക്കിടയിലായാണ് ഇരുവരും പ്രണയത്തിലായത്. ഇന്ദ്രന് 22 വയസും തനിക്ക് 23 വയസുമായിരുന്നു അന്നത്തെ പ്രായമെന്ന് പൂര്‍ണിമ പറയുന്നു. ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം വൈറസ് എന്ന ചിത്രത്തിലൂടെ പൂര്‍ണിമ അഭിനയ രംഗത്ത് മടങ്ങി എത്തി. തുറമുഖമാണ് നടിയുടെ പുറത്തെത്താനുള്ള ചിത്രം.