ഇന്ദ്രജിത്ത് ആദ്യമായി നല്‍കിയ പ്രണയസമ്മാനം ഇപ്പോഴും പൊന്നുപോലെ സൂക്ഷിക്കുന്നു; പൂര്‍ണ്ണിമ

മലയാള സിനിമയുടെ പ്രിയ താരദമ്ബതികളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും 2002 ലായിരുന്നു വിവാഹിതരായത്. ഓരോ ദിവസവും ഓരോ പുതിയ കാര്യങ്ങളുമായി പൂര്‍ണ്ണിമ സോഷ്യല്‍ മീഡിയയില്‍ ബിസി ആണ് . ഇന്നിതാ പൂര്‍ണിമ ഇന്ദ്രജിത് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. അതിനോടൊപ്പം ഇന്ദ്രജിത്തിനെ കുറിച്ചും തങ്ങളുടെ പ്രണയത്തെ കുറിച്ചും പ്രണയസമ്മാനത്തെ കുറിച്ചും പൂര്‍ണിമകുറിക്കുന്നു .പൂര്‍ണ്ണിമയും ഇന്ദ്രജിത്തും ഒരുമിച്ചിരിക്കുന്ന ഒരു പഴയ ചിത്രമാണ് പൂര്‍ണിമ പങ്കുവെച്ചിരിക്കുന്നത് .. ഒരു ആരാധകന്‍ അയച്ചു കൊടുത്ത ചിത്രമാണിത്.

മൂത്തമകള്‍ പ്രാര്‍ഥനയ്ക്ക് പതിനാറ് മാസം പ്രായമുള്ളപ്പോള്‍ പകര്‍ത്തിയ ചിത്രമാണിതെന്നും 2006 ഫെബ്രുവരിയിലാണ് ഈ ചിത്രം പകര്‍ത്തിയതെന്നും പറഞ്ഞുകൊണ്ടാണ് പൂര്‍ണിമ ചിത്രം പങ്കുവച്ചിരുന്നത്.ഞങ്ങള്‍ അച്ഛന്മമ്മാരായതിന്റെ സന്തോഷം ആസ്വദിക്കുന്ന വളരെ സന്തോഷ പൂര്‍വ്വമായ ദിനങ്ങളിലൊന്നായിരുന്നു അത് എന്നും പൂര്‍ണിമ പറഞ്ഞു.ചിത്രത്തില്‍ ഉണ്ടായിരുന്നത് അതീവ സന്തോഷത്തോടെ ഇരിക്കുന്ന പൂര്‍ണിമയും ഇന്ദ്രജിത്തുമായിരുന്നു. പഴയൊരു അഭിമുഖത്തിന്റെ പത്രക്കട്ടിങ് പങ്കുവച്ച പൂര്‍ണിമ അതില്‍ ഇരുവരും പരസ്പരം കൈമാറിയ പ്രണയ സമ്മാനങ്ങളെ കുറിച്ചും വ്യക്തമാകുന്നുണ്ട്. ‘പുറമേ കാണുന്നവര്‍ക്ക് നടന്‍ ഇന്ദ്രജിത്ത് ആളല്‍പം സീരിയസാണ്. പക്ഷേ ഇന്ദ്രന്‍ എത്ര റൊമാന്റിക് ആണെന്ന് പൂര്‍ണിമയ്ക്കേ അറിയൂ. പ്രത്യേകിച്ച് പ്രണയ സമ്മാനങ്ങളുടെ കാര്യത്തില്‍. ഞാന്‍ ഇന്ദ്രന് കൊടുത്ത ആദ്യ സമ്മാനം ക്രിസ്റ്റലിന്റെ ഒരു റെഡ് ഹാര്‍ട്ട് ആയിരുന്നു. അതിപ്പോഴും പൊന്നു പോലെ സൂക്ഷിച്ച് വെച്ചിട്ടുണ്ട് ഇന്ദ്രനെന്ന് പൂര്‍ണിമ വ്യക്തമാകുന്നുണ്ട്.

ഇന്ദ്രന്‍ ആദ്യമെനിക്ക് ഡെന്നീസ് ദി മെനസിന്റെ ഒരു പാവക്കുട്ടിയെ ആയിരുന്നു തന്നിരുന്നത്. ഞങ്ങള്‍ കണ്ടുമുട്ടിയ ശേഷമുള്ള ആദ്യ വാലന്റ്‌റൈന്‍സ് ദിനത്തിനും ഉണ്ടായിരുന്നു പ്രത്യേകത. ഒരുപാട് സമ്മാനങ്ങള്‍ ഇന്ദ്രന്‍ നല്‍കിയിട്ടുണ്ടെങ്കിലും അപ്പു എന്ന പട്ടിക്കുട്ടിയെ ആണ് പൂര്‍ണിമയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. പട്ടികളെന്ന് വെച്ചാല്‍ എനിക്ക് ജീവനാണെന്ന് ഇന്ദ്രനറിയമായിരുന്നു. ഊട്ടിയില്‍ ഒരു സിനിമയുടെ സെറ്റില്‍ നിന്നും കോയമ്ബത്തൂര്‍ പോയിട്ടാണ് വാങ്ങിയത്. എറണാകുളത്ത് എന്റെ അടുത്ത് വന്നപ്പോള്‍ ഇന്ദ്രന്‍ പറഞ്ഞു. ഒരു സമ്മാനം കൊണ്ട് വന്നിട്ടുണ്ടെന്ന്. എനിക്ക് സര്‍പ്രൈസായി ഇന്ദ്രന്റെ കൈയില്‍ കറുത്ത് തിളങ്ങുന്നൊരു കുഞ്ഞു പട്ടിക്കുട്ടി. അപ്പു എന്നായിരുന്നു അവന് പേരിട്ടതെന്നും പൂര്‍ണിമ വെളിപ്പെടുത്തുന്നു. ഇങ്ങനെയായിരുന്നു പഴയ വാര്‍ത്തയിലെ ഉള്ളടക്കവും.