ആകെ ഡാര്‍ക്ക് അടിച്ചിരിക്കുകയാ, വിഷാദ രോഗത്തെ കുറിച്ച് പൂര്‍ണിമ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ച പൂര്‍ണി നടന്‍ ഇന്ദ്രജിത്തുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നു വിട്ടു നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ടും താരം അഭിനയ രംഗത്ത് എത്തി. കുടുംബവും മക്കളെയും ഒക്കെ നോക്കി സന്തോഷകരമായ ജീവിതം നയിക്കുന്നതിനിടെ പ്രാണ എന്ന പേരിലുള്ള വസ്ത്ര സ്ഥാപനവും പൂര്‍ണിമ നടത്തിക്കൊണ്ടു പോകുന്നുണ്ട്. ഇപ്പോള്‍ കുട്ടികള്‍ക്ക് ഇടയിലെ ഡിപ്രെഷനെ കുറിച്ച് സംസാരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് താരം.

ആകെ ഡാര്‍ക്ക് അടിച്ചിരിക്കുകയാ. ഒറ്റയ്ക്കിരിക്കാന്‍ തോന്നും, ഒന്നിനോടും ഒരു താല്‍പ്പര്യവുമില്ല, എന്തിനോടും വെറുപ്പും വിദ്വേഷവും, ചെറിയ ഒരു ശബ്ദം പോലും കേള്‍ക്കാന്‍ പറ്റില്ല. വേണ്ടാത്ത ചിന്തകള്‍, കുറ്റബോധം, ദേഷ്യം, തളര്‍ച്ച, വെറുതെ കിടക്കാന്‍ തോന്നുന്നു, ഉറക്കമില്ല, വിശപ്പില്ല, ആകെ മടുത്തു, എന്തിനാ ഇങ്ങനെ ജീവിക്കുന്നത് എന്ന് തുടങ്ങിയ ചിന്തകള്‍ നിങ്ങളില്‍ അലട്ടുന്നുണ്ടെങ്കില്‍, ഇതിനെ വിളിക്കുന്ന പേരാണ് ഡിപ്രെഷന്‍ അഥവാ വിഷാദം. മക്കളെ വളര്‍ത്തുന്ന മാതാപിതാക്കള്‍ ഇതുവല്ലതും അറിയുന്നുണ്ടോ? മനസ്സിലാക്കുന്നുണ്ടോ? പൂര്‍ണിമ ചോദിക്കുന്നു.

കുട്ടികള്‍ക്ക് വളരാന്‍ സാഹചര്യമില്ലാത്ത 50 ശതമാനത്തിലേറെ വീടുകള്‍ കേരളത്തിലുണ്ടാകും. ഇതിന് മാറ്റം വരുത്താനായി അവരിലെ കലാവാസന ഉണര്‍ത്തല്‍, യാത്രകള്‍, തമാശ, എക്‌സര്‍സൈസ്, കായികവിനോദത്തോടുള്ള താല്‍പ്പര്യം എന്നിവ പരിപോഷിക്കാവുന്ന്താണ് . ഈനും പൂര്‍ണിമ വിഡിയോയില്‍ വ്യക്തമാക്കുന്നു.