സെറ്റുടുത്ത് അതിസുന്ദരിയായി പൂര്‍ണിമ, പ്രാണ സ്റ്റൈലിന് കൈയ്യടിച്ച് ആരാധകര്‍

മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. ഇന്ദ്രജിത്തുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും നടി ബ്രേക്ക് എടുത്തിരുന്നു. എന്നാലും പൂര്‍ണിമയോടുള്ള സ്‌നേഹത്തിന് പ്രേക്ഷകര്‍ക്ക് കുറവൊന്നും വന്നിട്ടില്ല. പിന്നീട് വൈറസ് എന്ന ചിത്രത്തിലൂടെ പൂര്‍ണിമ വീണ്ടും അഭിനയ രംഗത്ത് എത്തി. മാലിക്കിലും ശ്രദ്ധേയ വേഷം അവതരിപ്പിച്ചു.

സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് പൂര്‍ണിമ. താരം പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്. മക്കളുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ ഓണം സ്‌പെഷ്യല്‍ ലുക്കില്‍ താരം പങ്കുവെച്ച ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ തരംഗമായി മാറിയിരിക്കുന്നത്.

തിരിച്ചുവരവിലും പൂര്‍ണിമ കൈയ്യടി നേടിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് പൂര്‍ണിമ. ഇപ്പോഴിതാ പൂര്‍ണിമയുടെ പുതിയ ചിത്രവും സോഷ്യല്‍ മീഡിയയില്‍ ഓളങ്ങള്‍ തീര്‍ക്കുകയാണ്. സെറ്റു സാരി ചുറ്റിയാണ് പൂര്‍ണിമ ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. പ്രാണ സ്‌റ്റൈലിലുള്ള ഡിസൈനര്‍ ബ്ലൌസും ഡിസൈനര്‍ സെറ്റ് സാരിയുമാണ് പൂര്‍ണിമ ചിത്രത്തില്‍ അണിഞ്ഞിരിക്കുന്നത്.