അഹാന അയച്ച ചിത്രം കണ്ട് രാത്രി മുഴുവൻ ഉറക്കത്തിൽ ഞാൻ ഗർഭിണിയായ എന്നെ സ്വപ്നം കണ്ടു- പൂർണിമ

മലയാള സിനിമയുടെ പ്രിയ താരദമ്പതികളാണ് ഇന്ദ്രജിത്തും പൂർണിമയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും 2002 ലായിരുന്നു വിവാഹിതരായത്. ഇവരുടെ മക്കൾ പ്രാർത്ഥനയും നക്ഷത്രയും പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്. ഇപ്പോളിതാ പതിനാറ് വർഷങ്ങൾക്ക് മുമ്പുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് പൂർണിമ.ചിത്രത്തിൽ ഗർഭിണിയായ പൂർണിമയേയും കുട്ടിയായ അഹാനയേയും കാണാം. ഒപ്പം അഹാനയുടെ അമ്മ സിന്ധു കൃഷ്ണയുമുണ്ട്. ഓർമശേഖതരത്തിൽ നിന്നും അഹാന അയച്ചു തന്ന ചിത്രം തന്നെ മറ്റേതോ ലോകത്തേക്ക് കൂട്ടികൊണ്ടുപോയി എന്നാണ് പൂർണിമ കുറിക്കുന്നത്.

പൂർണിമ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത് ഇങ്ങനെ..

ഇന്നലെ രാത്രി അഹാന 16 വർഷം മുൻപുള്ള ഈ ചിത്രം എനിക്ക് അയച്ചു തന്നു, രാത്രി മുഴുവൻ ഉറക്കത്തിൽ ഞാൻ ഗർഭിണിയായ എന്നെ സ്വപ്നം കണ്ടു! ശരിക്കും സത്യമാണെന്നു തോന്നിപ്പിക്കുന്നതായിരുന്നു ആ സ്വപ്നം. ഭാരമേറിയ ശരീരവുമായാണ് ഞാനുണർന്നത്. (യഥാർഥത്തിൽ, അത് ഇന്നലെ വൈകുന്നേരം നടത്തിയ വർക്ക് ഔട്ടുകൾ സമ്മാനിച്ച അസ്വസ്ഥതയായിരുന്നു) നമ്മുടെ ഉപബോധമനസ്സ് എത്ര ശക്തമാണെന്നത് അവിശ്വസനീയമായ വസ്തുതയാണ്. എത്ര മനോഹരമായാണ് അത്, ഓരോ കാര്യങ്ങളെ സൃഷ്ടിക്കുകയും ദൃശ്യവത്കരിക്കുകയും ചെയ്യുന്നത്. ഞാൻ മറ്റൊരു തലത്തിലേക്ക് പോയി, അവിടെ കുറച്ചുപേരെ കണ്ടുമുട്ടി, തിരിച്ചുവന്നു.’-പൂർണിമ കുറിച്ചു. നിങ്ങളും ഇതുപോലെ വിചിത്രമായ സ്വപ്നങ്ങളിലൂടെ കടന്നുപോയിട്ടുണ്ടോയെന്നും പൂർണിമ ചോദിക്കുന്നു.

കഴിഞ്ഞ ദിവസമാണ് ഒരു പഴയ ഫോട്ടോ അഹാന അയച്ചു നല്കിയത്. ചിത്രത്തിൽ ഗർഭിണിയായ പൂർണിമയേയും കുട്ടിയായ അഹാനയേയും കാണാം. ഒപ്പം അഹാനയുടെ അമ്മ സിന്ധു കൃഷ്ണയുമുണ്ട്.