കേരളത്തിൽ പോപ്പുലർ ഫ്രണ്ട് സ്വീകരിച്ചത് കാശ്മീർ മാതൃക എന്ന് കേന്ദ്ര ഏജൻസികൾ

കൊച്ചി. കേരളത്തിൽ ഇസ്ലാമിക വൽ‌കരണത്തിന് പോപ്പുലർ ഫ്രണ്ട് സ്വീകരിച്ചത് കാശ്മീർ മാതൃകയെന്ന് കേന്ദ്ര ഏജൻസികൾ. ഭീകര സംഘടനകൾ കാശ്മീരിലെ പോലെ പ്രാദേശിക കേബിൾ ഓപ്പറേറ്റർമാരെ ഉപയോഗിച്ചാണ് കേരളത്തിലും തീവ്രവാദ പ്രചരണം നടത്തിയതെന്ന് കേന്ദ്ര എജൻസികൾ പറയുന്നു.

എൻഐഎ അറസ്റ്റു ചെയ്ത പോപ്പുലർ ഫ്രണ്ട് നേതാക്കളെ ചോദ്യം ചെയ്തതിൽ നിന്നും അവരുടെ വീടുകളിൽ നടത്തിയ റെയ്ഡുകളിലും ഇതിനുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ട്. നരേന്ദ്ര മോദി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തിയ ശേഷമാണ് കാശ്മീരിലെ കേബിൾ ഓപ്പറേറ്റർമാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.

അതു വരെ പാക് ടിവി ചാനലുകളുടെ അനധികൃത സംപ്രേഷണം കാശ്മീരിലെ കേബിൾ ചാനൽ ശ്യം ഖലയിലൂടെ നടത്തിയിരുന്നു. ലഷ്‌കറെ തായ്ബ ഉൾപ്പെടെയുള്ള തീവ്രവാദ സംഘടനകളുടെ നേതാക്കളുടെ പ്രഭാഷണങ്ങൾ കശ്മീരിലെ മുസ്ലിം യുവാക്കളിലേക്കെത്തിയിരുന്നത് പ്രാദേശിക കേബിൾ ശൃംഗല വഴിയാണ്.

മലബാർ മേഖലയിൽ ഇതേ രീതിയിൽ നിരോധിത വിദേശ ചാനൽ പരിപാടികളും തീവ്രവാദി നേതാക്കളുടെ പ്രഭാഷണങ്ങളും ജനങ്ങളിലെത്തിക്കാൻ പോപ്പുലർ ഫ്രണ്ട് പ്രാദേശിക കേബിൾ ശൃംഖല ഉപയോഗിച്ചു. ഇതിനായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പലയിടത്തും ലോക്കൽ കേബിൾ ഓപ്പറേറ്റർമാരായി. ഇതിനു മുതൽ മുടക്കാൻ പോപ്പുലർ ഫ്രണ്ടിന്റെ സാമ്പത്തിക സഹായവും ലഭിച്ചു.