പോപ്പുലർ ഫ്രണ്ടിന്റെ ഇസ‌്ലാമിക‌് പുഞ്ചിരി എന്തിന്?

മുസ‌്ലിങ്ങളായ മെഡിക്കൽ വിദ്യാർഥികൾ രോഗികളെ സമീപിക്കുമ്പോൾ അവരിൽ ഇസ‌്ലാമിക‌് പുഞ്ചിരി വിരിയണമെന്ന‌് പോപ്പുലർ ഫ്രണ്ട്. പോപ്പുലർ ഫ്രണ്ടിന്റെ പോഷക സംഘടനയായ ക്യാമ്പസ‌് ഫ്രണ്ടിലൂടെയാണ് വിദ്യാർത്ഥികൾക്ക് സംഘടന രഹസ്യ നിർദ്ദേശം നൽകിയത്. പുറം ലോകം ഇക്കാര്യം അറിഞ്ഞശേഷം വൻ പ്രതിഷേധമാണ് ഉയർന്നതെങ്കിലും വായ അടപ്പിക്കാനായി പോപ്പുലർ ഫ്രണ്ട് തന്നെ രംഗത്ത് എത്തിയിരിക്കുകയാണിപ്പോൾ. പോപ്പുലർ ഫ്രണ്ട് ഏറ്റവും ശ്രദ്ധ കേന്ദ്രീകരിക്കുന്ന കോളേജ‌് ക്യാമ്പസുകളിലൊന്നാണ‌് കോഴിക്കോട‌് മെഡിക്കൽ കോളേജ‌്. പത്തുവർഷത്തിലധികമായി തീവ്രവാദ പ്രവർത്തനം, മത പരിവർത്തനം തുടങ്ങിയവ തകൃതിയായി ക്യാംപസിൽ നടക്കുന്നുണ്ട്.

https://youtu.be/wLJADLcRUw0