മീ ടൂ ആരോപണത്തില്‍ മാപ്പ് പറഞ്ഞതിന് വേടന് പാര്‍വതിയുടെ വക ലൈക്ക്, സത്യത്തില്‍ നിങ്ങളെ മനസിലാകുന്നില്ല പാര്‍വതീ; സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

‘വൈരമുത്തുവിന് ഒ എന്‍ വി പുരസ്‌കാരം ലഭിക്കാതിരിക്കാന്‍ പോസ്റ്റോട് പോസ്റ്റ് ഇട്ട മിഷ്ടര്‍ പാര്‍വതി തിരുവോത്ത് താങ്കളെ ഞങ്ങള്‍ക്ക് മനസിലാകുന്നില്ല’. മീ ടു ആരോപണത്തില്‍ മാപ്പ് പറഞ്ഞാല്‍ എല്ലാം തീരുമോ? ലയാളി റാപ്പര്‍ ഹിരണ്‍ ദാസ് മുരളിക്കെതിരെ( വേടന്‍) ഉയര്‍ന്ന മീ ടു ആരോപണമാണ് സോഷ്യല്‍ മീഡിയയിലെ സജീവ ചര്‍ച്ചാവിഷയം. ഒരു ലൈക്കിന് പോലും രാഷ്ട്രീയമുണ്ടെന്ന് പറഞ്ഞിരുന്ന അതേ പാര്‍വതി തന്നെയാണോ ഇത്.

‘ആരോപണത്തില്‍ വേടന്‍ സാര്‍ മാപ്പ് പറഞ്ഞു. വിശാല മനസ്‌കയായ ആശാത്തി പാര്‍വതി തിരുവോത്ത് മാപ്പ് പറഞ്ഞ വേടന്‍ ഗോപാലകൃഷ്ണനോട് ലൈക്കടിച്ച് ക്ഷമിച്ചിരിക്കുന്നു. അച്ചോടാ!വൈരമുത്തുവിന് ഒ എന്‍ വി പുരസ്‌കാരം ലഭിക്കാതിരിക്കാന്‍ പോസ്റ്റോട് പോസ്റ്റ് ഇട്ട മിഷ്ടര്‍ പാര്‍വതി തിരുവോത്ത് താങ്കളെ ഞങ്ങള്‍ക്ക് മനസിലാകുന്നില്ലെന്നാണ്’ ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

സംവിധായകന്‍ മുഹ്‌സിന്‍ പരാരിയുടെ ‘ഫ്രം എ നേറ്റീവ് ഡോട്ടര്‍’ എന്ന സംഗീത ആല്‍ബത്തില്‍ പ്രവര്‍ത്തിക്കവേയാണ് വേടനെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നത്. സംഗീത ആല്‍ബത്തിന്റെ നിര്‍മ്മാണം മുഹ്സിന്‍ പരാരി നിര്‍ത്തി വയ്ക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ വേടന്‍ മാപ്പ് പറഞ്ഞുകൊണ്ടുള്ളൊരു പോസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ ഇട്ടു. നടി പാര്‍വതി തിരുവോത്ത് ഉള്‍പ്പടെ നിരവധി പേര്‍ ഈ പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്. ഇതോടെ പാര്‍വതിക്കെതിരെ വിമര്‍ശനവുമായി നിരവധി പേരെത്തി.

തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ മുന്‍പ് 17 സ്ത്രീകള്‍ ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെ വൈരമുത്തുവിന് ഒ എന്‍ വി കുറിപ്പിന്റെ പേരിലുള്ള അവാര്‍ഡ് നല്‍കിയതിനെതിരെ പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

നടി രേവതി സമ്പത്തും പാര്‍വതിക്കെതിരെ പോസ്റ്റിട്ടു പാര്‍വതിയുടെ പ്രവൃത്തി തീര്‍ത്തും നിരാശ ജനകമാണ്. വേടന്‍ ഒരു ക്രിമിനലാണ്, അത് നിങ്ങള്‍ മറന്നു പോകുന്നു. ഇതാണോ നടിയുടെ രാഷ്ട്രീയമെന്ന് രേവതി സമ്ബത്ത് ചോദിക്കുന്നു. പാര്‍വതി ചെയ്ത ലൈക്ക് കേവലമൊരു ചോയിസ് എന്നതിനപ്പുറം ഒരു സോഷ്യല്‍ ഇഷ്യൂ ആണ് അതിനപ്പുറം ഒരു ക്രൈം ഗ്ലോറിഫിക്കേഷനാണ് എന്നും രേവതി സമ്ബത്ത് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് രേവതിയുടെ പ്രതികരണം.

രേവതി സമ്പത്തിന്റെ വാക്കുകള്‍:

വളരെ നിരാശപ്പെടുത്തുന്ന ഒരു പ്രവര്‍ത്തിയാണ് ഹിരണ്‍ദാസ് മുരളി /വേടന്റെ പ്രഹസന മാപ്പ് പറച്ചില്‍ പോസ്റ്റില്‍ കണ്ട പാര്‍വതിയുടെ ലൈക്ക്. പാര്‍വതി മാത്രം അല്ല ആരൊക്കെ അതിനെ ആഘോഷിക്കുന്നു, അവരൊക്കെയും ഇതാണോ പാര്‍വതി നിങ്ങളുടെ രാഷ്ട്രീയം? ഇത് ക്രൂരതയാണ്. നീതിയുടെ മുഖത്ത് നോക്കി തുപ്പുന്നതിന് തുല്യമാണ്. ഹിരണ്‍ദാസ് മുരളി /വേടന്‍ ഒരു ക്രിമിനല്‍ ആണ്. എന്ത്കൊണ്ട് ഇവരൊക്കെ അത് മറന്നുപോകുന്നു.

അതോ, ചിലയിടങ്ങളില്‍ മാത്രമേ ഇതൊക്കെ ബാധകം ആകുന്നുള്ളുവോ?സമത്വത്തിന് വേണ്ടി ശബ്ദം ഉയര്‍ത്തുന്ന പാര്‍വതി ഈ വിഷയത്തില്‍ കാണിച്ച അസമത്വം പരിശോധിക്കണം.സെക്ഷ്വല്‍ അബ്യൂസ്സ് കാറ്റഗറിസ് ചെയ്യാന്‍ ശ്രമിക്കരുത്. പീഡനം പീഡനം തന്നെ ആണ്. ഒരു മനുഷ്യന്‍ എന്ന നിലയില്‍ വേടന്റെ മാപ്പ് പ്രഹസനത്തെ തോളില്‍ കയറ്റി വെക്കുന്നതില്‍ നിന്നും മാറി നില്‍ക്കേണ്ട ഉത്തരവാദിത്വം നമുക്കെല്ലാവര്‍ക്കുമുണ്ട്. ഈ ലൈക്ക് കേവലമൊരു ചോയിസ് എന്നതിനപ്പുറം ഒരു സോഷ്യല്‍ ഇഷ്യൂ ആണ് അതിനപ്പുറം ഒരു ക്രൈം ഗ്ലോറിഫിക്കേഷനാണ്. നിങ്ങളുടെ ലൈക്കില്‍ നീതിയുടെ തിരിച്ചുള്ള അണ്‍ലൈക്കുകള്‍ മാത്രമേ കാണാനാകുള്ളൂ. ഇത് തെറ്റ്.