പോൺ ഏജന്റ് യുവതി അറസ്റ്റിൽ, ലക്ഷ്മി എന്ന വില്ലത്തി

മോഡൽ രംഗത്ത് അവസരങ്ങൾ വാഗ്ദാനം ചെയ്ത് പെൺകുട്ടികളുടെ മോശമായ ചിത്രങ്ങളും വീഡിയോകളും എടുത്ത് പോൺ സൈറ്റുകൾക്ക് നല്കുന്ന സംഘത്തിലെ കണ്ണിയെ അറസ്റ്റ് ചെയ്തു. തൃശൂരിൽ പ്രഭാവതി എന്ന ലക്ഷ്മിയാണ് പിടിയിലായത്. മോഡൽ ആക്കാമെന്നും സിനിമയിൽ അവസരം നല്കാമെന്നും പ്രലോഭിപ്പിച്ച് 19 വയസുള്ള പെൺകുട്ടിയെ പീഢിപ്പിക്കുകയും പലർക്കും കാഴ്ച്ച വയ്ക്കുകയും ഇവർ ചെയ്തിരുന്നു. ഈ സംഭവം പുറത്ത് വന്നതോടെയാണ്‌ പ്രഭാവതി എന്ന ലക്ഷ്മിയാണ് പിടിയിലായത്. 19കാരി പെൺകുട്ടിയെ മോഡലിങ് രംഗത്ത് അവസരം വാഗ്ദാനം ചെയത് പീഡിപ്പിക്കുകയും മറ്റു പലര്‍ക്കും കാഴ്ചവെക്കുകയും ചെയ്തിരുന്നു. പ്രഭാവതി എന്ന ലക്ഷ്മി ആന്ധ്ര സ്വദേശിനിയാണ്‌.

ഇവർക്ക് അനവധി രാജ്യാന്തിര പോൺ സൈറ്റുകളുമായി ബന്ധം ഉണ്ട് എന്നും വ്യക്തമായി. പെൺകുട്ടികളേ മറ്റുള്ളവർക്ക് സംഘടിപ്പിച്ച് നല്കുകയും രഹസ്യമായി അശ്ലീല രംഗങ്ങൾ റെക്കോഡ് ചെയ്ത് രാജ്യത്തിനു പുറത്തുള്ള പോൺ സൈറ്റുകൾക്ക് വില്ക്കുകയുമാണ്‌ ചെയ്യുന്നത്. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ താമസിച്ച് യുവതികളെ വലയിലാക്കുന്ന പെണ്‍വാണിഭ സംഘത്തിലെ അംഗമാണ് അറസ്റ്റിലായ ലക്ഷ്മി.

കേരളത്തിൽ അനവധി പെൺകുട്ടികൾ ഇവരുടെ ചതിയിൽ വീഴുകയും അവരുടെ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ എത്തുകയും ചെയ്തിട്ടുണ്ട്. രാജ്യാന്തിര പോൺ സൈറ്റുകളിൽ നൂറുകണക്കിനു മലയാളി പെൺകുട്ടികളുടെ ദൃശ്യങ്ങളാണ്‌ ഉള്ളത്. ഇതെല്ലാം പെൺകുട്ടികൾ അറിയാതെ അവരെ ചതിച്ച് എടുക്കുന്ന വീഡിയോകൾ ആണ്‌. ഈ സംഘം ഏറെ കാലമായി കേരളത്തിൽ പ്രവർത്തിക്കുന്നു

കേസില്‍ നേരത്തെ പിടിയിലായ ചാലക്കുടി കൂടപ്പുഴ സ്വദേശി വഴിയാണ് പെണ്‍കുട്ടി ഇവരുടെ കെണിയില്‍പ്പെടുന്നത്. പിന്നീട് പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ഈ സംഘം പലര്‍ക്കും അയച്ചാണ് ഇടപാടുകാരെ കണ്ടെത്തിയത്. സുഷി എന്നയാള്‍ വഴിയാണ് ലക്ഷ്മി ഇപ്പോൾ നിരവധി പേർ പീഢിപ്പിച്ച 19കാരി പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്.പോണ്‍ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുടെ മൊബൈല്‍ നമ്പര്‍ ശേഖരിച്ച് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അയച്ച് നല്‍കി ആവശ്യക്കാരില്‍നിന്നും തുക മുന്‍കൂര്‍ വാങ്ങിയാണ് ഈ സംഘം ഇടപാടുകള്‍ നടത്തിവന്നിരുന്നത്.

സുഷി എന്നയാളെ ഏതാനും മാസം മുന്‍പ് പിടികൂടിയിരുന്നു. ഇയാളില്‍നിന്നാണ് മറ്റുള്ളവരെപ്പറ്റി വിവരങ്ങള്‍ ലഭിച്ചത്. കൂട്ടുപ്രതികള്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ലക്ഷ്മി ഇടുക്കിയിലെ വെള്ളത്തൂവലില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ലക്ഷ്മിയെ അറസ്റ്റ് രേഖപ്പെടുത്തി വൈദ്യപരിശോധനയും മറ്റു നടപടികളും പൂര്‍ത്തിയാക്കി ചാലക്കുടി മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കി.

എന്തായാലും പെൺകുട്ടികൾ കരുതിയിരിക്കുക..പ്രണയത്തിന്റെ മറവിൽ ആയിരിക്കും നിങ്ങളേ ചതിക്കുക. തുടർന്ന് സ്വകാര്യ നിമിഷങ്ങൾ ഹിഡൺ ക്യാമ്മറയിൽ പകർത്തി കഴിയുന്നതോടെ എന്നേക്കുമായി അതെല്ലാം ഇന്റർനെറ്റിൽ വരും. ഒരിക്കൽ പോൺ സൈറ്റുകളിൽ വന്നാൽ അത് അനേകം സൈറ്റുകളിലേക്ക് കൈമാറ്റം ചെയ്യും. ഇന്റർനെറ്റിൽ നിന്നും പിന്നീട് ഇതൊന്നും ഒഴിവാക്കാനും സാധിക്കില്ല. ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നാണ്‌ ഇവയെല്ലാം ലോഡ് ചെയ്യുന്നത് എന്നു പോലും കണ്ടുപിടിക്കാൻ സാധിക്കുകയുമില്ല. സിനിമ, സീരിയൽ, മോഡലിങ്ങ് പ്രലോഭനത്തിൽ ചതിയിൽ വീഴാതെയും സൂക്ഷിക്കുക