ആർക്കും കൊടുക്കില്ല, എന്റെ കുഞ്ഞാണ് എന്റെ മാത്രമാണ് അമലയെക്കുറിച്ച് ഭർത്താവ് പ്രഭു

ചെമ്പരത്തിയിലെ കല്യാണിയായി എത്തി കുടുംബപ്രേക്ഷകരുടെ മനം കവർന്ന നായികയാണ് അമല ഗിരീശൻ. അടുത്തിടെയാണ് ഫ്രീലാൻസ് ക്യാമറമാൻ ആയ പ്രഭുവിനെ വിവാഹം കഴിച്ചത്. സീരിയൽ മേഖലയിൽ കുറച്ചുകാലം പ്രഭു പ്രവർത്തിച്ചിട്ടുണ്ട്. ലോക് ഡൗൺ ആയതുകൊണ്ടുതന്നെ അധികം ആരെയും പങ്കെടുപ്പിക്കാതെ വളരെ ലളിതമായ രീതിയിലാണ് വിവാഹം നടന്നത്. നീണ്ട കാലത്തേ പ്രണയത്തിന് ഒടുവിൽ ആയിരുന്നു അമലയുടെ വിവാഹം നടക്കുന്നത്. വിവാഹവും വിശേഷങ്ങളും എല്ലാം ഏറെ വൈറൽ ആയിരുന്നു. ഇപ്പോൾ അമലയെ കുറിച്ച് ഭർത്താവ് പ്രഭു കുറിച്ച വാക്കുകൾ ആണ് ഏറെ വൈറൽ ആകുന്നത്.

” ഇത് എന്റെ കുഞ്ഞാണ്, എന്റെ മാത്രമാണ്, മറ്റാർക്കും ഞാൻ കൊടുക്കില്ല” എന്ന ക്യാപ്ഷൻ നൽകികൊണ്ട് കുറച്ചുദിവസങ്ങൾക്ക് മുൻപേ പ്രഭു പങ്ക് വച്ച പ്രേക്ഷകരുടെ പ്രിയ കല്യാണിയുടെ ഫോട്ടോയാണ് ഇപ്പോൾ ഏറെ വൈറൽ ആകുന്നത്. കൊടുക്കണ്ട എന്നാണ് അമല ഈ പോസ്റ്റിനു നൽകുന്ന മറുപടി. അതിലൊക്കെ രസമായി തോന്നുന്നത് പ്രേക്ഷകരുടെ കമന്റുകൾ ആണ്. അമലയെ നിങ്ങൾ ആർക്കും കൊടുക്കണ്ട പക്ഷേ കല്യാണിയെ ഞങ്ങൾക്ക് വേണം എന്നാണ് ആരാധകർ പറയുന്നത്.

ബിടെക് പൂർത്തിയാക്കിയ അമല അഭിനയത്തോടുള്ള അഭിനിവേശം കൊണ്ടാണ് കഴിഞ്ഞ അഞ്ചുവർഷമായി അഭിനയരംഗത്തുള്ളത്. അഭിനയത്തെപ്പോലെതന്നെ നൃത്തത്തെയും കളരിയെയും സ്നേഹിക്കുന്ന താരം അടുത്തിടെയാണ് വിവാഹിത ആകുന്നത്. നീണ്ട കാലത്തേ പ്രണയത്തിന് ഒടുവിൽ ആയിരുന്നു അമലയുടെ വിവാഹം നടക്കുന്നത്. തമിഴ്‌നാട് സ്വദേശിയാണ് പ്രഭു. മലയാളി അല്ലെങ്കിലും മലയാളവും മലയാളനാടും ഇപ്പോൾ പ്രഭുവിന്റെ സ്വന്തമാണ്.