മാമാങ്ക ഓർമ്മകൾ‌ പങ്കുവെച്ച് പ്രാചി തെഹ്ലാൻ

മമ്മൂട്ടി നായകനായെത്തിയ മാമാങ്കം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രീയങ്കരിയായ താരമാണ് പ്രാചി തെഹ്ലാൻ. ഈ വർഷം ആ​ഗസ്റ്റ് ഏഴിനാണ് താരം വിവാഹം കഴിച്ചത്. ഡൽഹി സ്വദേശിയായ ബിസിനസുകാരൻ രോഹിത് സരോഹയാണ് പ്രാചിയുടെ ഭർത്താവ്. 2012 മുതൽ ഇരുവരും പ്രണയത്തിലായിരുന്നു. വളരെക്കുറച്ച് ആളുകളെവെച്ചാണ് വിവാഹം നടന്നത്.

കരിയറിൽ ഏറെ പ്രത്യേകതയുള്ള ‘മാമാങ്ക’ത്തിലെ കഥാപാത്രത്തെക്കുറിച്ചുള്ള ഒരു ഓർമ്മ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ പ്രാചി പങ്കുവച്ചിരുന്നു. കഥാപാത്രത്തെ അവതരിപ്പിക്കും മുൻപ് പ്രാചിക്ക് നൽകിയിരുന്ന ‘ഉണ്ണിമായ’യുടെ ക്യാരക്ടർ ലുക്ക് ആയിരുന്നു അത്.ഉണ്ണിമായയുടെ വേഷത്തിലേക്ക് കയറുന്നതിനുമുന്നേ എന്നെ കാണിച്ച ഉണ്ണിമായയുടെ ക്യാരക്ടർ ലുക്കാണ് ഇടതുള്ളത്, ഞാൻ ഉണ്ണിമായയായി മാറിയ ചിത്രം വലതുഭാഗത്തും.’ എന്നാണ് പ്രാചി കുറിച്ചിരിക്കുന്നത്. ക്യാരക്ടറിനോട് നൂറു ശതമാനം നീതി പുലർത്തിയെന്ന് ഇപ്പോഴാണ് ശരിക്കും മനസ്സിലായതെന്നാണ് ആരാധകർ പ്രാചിയോട് പറയുന്നു.

ഒരു ഡൽഹി കാരിയാണ് പ്രാചി.2010ൽ നടന്ന ഡൽഹി കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിതാ നെറ്റ്ബോൾ ടീമിന്റെ ക്യാപ്റ്റൻ പദവിയിലെത്തുമ്പോൾ പ്രാചിക്കു പ്രായം 17 മാത്രം ആയിരുന്നു.അതിന് ശേഷമായിരുന്നു സിനിമാ പ്രവേശനം. പ്രാചിയോട് മലയാള സിനിമയിലെ ഇഷ്ടതാരങ്ങൾ ആരൊക്കെയാണെന്ന് എന്ന ചോദ്യത്തിന് ലഭിച്ച മറുപടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.