പ്രഫുല്‍ പട്ടേല്‍ തിങ്കളാഴ്ച ലക്ഷദ്വീപ് സന്ദര്‍ശിക്കും

ലക്ഷദ്വീപിൽ ഭരണപരിഷ്‌ക്കാരങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ തിങ്കളാഴ്ച ദ്വീപ് സന്ദര്‍ശിക്കും. അഗത്തിയിലെത്തുന്ന പ്രഫുല്‍ പട്ടേല്‍ 7 ദിവസം ദ്വീപില്‍ തങ്ങും. വിവിധ വകുപ്പുകളില്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ ഉള്‍പ്പെടെ വിലയിരുത്തും. 20ന് സന്ദര്‍ശനം പൂര്‍ത്തിയാക്കി അഡ്മിനിസ്‌ട്രേറ്റര്‍ മടങ്ങും.

നിലവിൽ വിവിധ പരിഷ്‌കാരങ്ങള്‍ എങ്ങനെ നടപ്പാകുന്നു എന്നതിലുള്ള ചര്‍ച്ചകളും പുതിയ ഇക്കോ ടൂറിസം പദ്ധതിയടക്കമുള്ളവയുടെ പുരോഗതിയും അദ്ദേഹം വിലയിരുത്തും. അതേസമയം അഡ്മിനിസ്ടറ്ററുടെ സന്ദര്‍ശനവേളയില്‍ പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ കര്‍ശന നിയന്ത്രണങ്ങായിരിക്കും ഒരുക്കുക.