‘ഹലോ നൈട്രജന്‍, ഇന്നുമുതല്‍ നിന്‍റെ പേര്​ ഓക്​സിജന്‍’; യോഗിയുടെ വാദത്തെ പരിഹസിച്ച്‌ പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഓക്​സിജന്‍ ക്ഷാമം പരിഹരിക്കാന്‍ നൈ​ട്രജനെ ഓക്​സിജനാക്കി മാറ്റാമെന്ന​ ഉത്തര്‍പ്രദേശ്​ സര്‍ക്കാറിന്‍റെ ​പ്രസ്​താവനയെ പരിഹസിച്ച്‌​ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത്​ ഭൂഷണ്‍. സംസ്​ഥാനത്ത്​ ഓക്​സിജന്‍ ലഭിക്കാതെ നിരവധി മനുഷ്യര്‍ മരിച്ചു വീഴുമ്പോഴും ഓക്​സിജന്‍ ക്ഷാമമില്ലെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രസ്​താവന വിവാദമായിരുന്നു.

കഴിഞ്ഞ ദിവസം നൈ​ട്രജനെ ഓക്​സിജനാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട്​ വിദഗ്​ധരുമായി സംസാരിച്ചെന്ന ട്വീറ്റും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതി​ന്​ പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ മഴയായിരുന്നു. അതിനൊപ്പം പ്രശാന്ത്​ ഭൂഷണും അണിചേരുകയായിരുന്നു.

‘​യു.പിയില്‍ ഓക്​സിജന്‍ ക്ഷാമമില്ലെന്ന്​ യോഗി പറയുന്നു. നൈട്രജനെ ഓക്​സിജന്‍ എന്ന്​ പുനര്‍ നാമകരണം ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു’ -എന്നായിരുന്നു കുറിപ്പ്​. കൂടാതെ ഒരു ചിത്രവും അതിനൊപ്പം പ്രശാന്ത്​ ഭൂഷണ്‍ ട്വീറ്റ്​ ചെയ്​തു. ഫോണില്‍ യോഗി ആദിത്യനാഥ്​ സംസാരിക്കുന്ന ചിത്രത്തിനൊപ്പം അടിക്കുറിപ്പായി ‘ഹലോ നൈട്രജന്‍, ഇന്നുമുതല്‍ നിന്‍റെ പേര്​ ഓക്​സിജന്‍’ എന്നു ചേര്‍ത്തിരിക്കുന്നതാണ്​ ചിത്രം.