തെരുവില്‍ ശരീരം വിറ്റ് ജീവിക്കുന്ന പാവപ്പെട്ട സ്ത്രീകള്‍ക്ക് ഇതിനേക്കാള്‍ അന്തസ്സുണ്ട്, സത്യം പറഞ്ഞ മാധ്യമങ്ങളുടെ മെക്കിട്ട് കയറി പ്രതിഭ എംഎല്‍എ

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് മാധ്യമങ്ങളുടെ മെക്കിട്ട് കയറി കായംകുളം എം എല്‍ എ യു പ്രതിഭ. എംഎല്‍എയും അണികളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയാതതിനാണ് വളരെ മോശമായ രീതിയില്‍ പ്രതികരിച്ചത്. ഫേസ്ബുക്കില്‍ പങ്കുവെച്ച ലൈവ് വീഡിയോയിലൂടെ ആയിരുന്നു പ്രതിഭയുടെ പ്രതികരണം.

താനും ഡിവൈഎഫ്‌ഐയും തമ്മില്‍ തര്‍ക്കമാണ് എന്ന് പറയാന്‍ ലജ്ജയില്ലേ എന്ന് യു പ്രതിഭ ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ ചോദിച്ചു. ‘ചിലര്‍ വ്യക്തിപരമായി എന്തെങ്കിലും പറഞ്ഞാല്‍ അത് യുവജന സംഘടനയുടെ മുഴുവന്‍ അഭിപ്രായം ആണെന്ന് പറയാന്‍ നാണമില്ലേ. ദയവ് ചെയ്ത് മാധ്യമങ്ങള്‍ ഇത്തരത്തിലുളള വാര്‍ത്തകള്‍ നല്‍കരുത്. നിങ്ങള്‍ക്ക് വേറെ വാര്‍ത്തയൊന്നുമില്ലേ. കോവിഡ് വ്യാപനത്തിനെതിരെ പ്രതിരോധം തീര്‍ക്കേണ്ട സമയത്ത് മോശപ്പെട്ട കാര്യങ്ങള്‍ക്ക് വേണ്ടി ഒന്നോ രണ്ടോ പേര്‍ എന്തെങ്കിലും പറഞ്ഞാല്‍, അതിന് പ്രാധാന്യം നല്‍കുന്നത് മോശമാണ്’ പ്രതിഭ ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു.

തെരുവില്‍ ശരീരം വിറ്റ് ജീവിക്കുന്ന പാവപ്പെട്ട സ്ത്രീകള്‍ക്ക് ഇതിനേക്കാള്‍ അന്തസ്സുണ്ട്. അവരുടെ കാല്‍ കഴുകി വെളളം കുടിക്കാന്‍ എംഎല്‍എ പരിഹാസരൂപേണ പറഞ്ഞു. ഇതിലും ഭേദം ശരീരം വിറ്റ് ജീവിക്കുന്നതാണ്. ആണായാലും പെണ്ണായാലും എന്നത് അടക്കമുളള വിവാദ പരാമര്‍ശങ്ങളാണ് യു പ്രതിഭ നടത്തിയത്. ‘മാധ്യമങ്ങളുടെ പരിലാളനയില്‍ വളര്‍ന്നു വന്ന ആളെല്ല ഞാന്‍.പ്രസ്ഥാനമാണ് എന്നെ കൈപിടിച്ച് ഉയര്‍ത്തിയത്. മറ്റു എംഎല്‍എമാരെ മാതൃകയാക്കാന്‍ പറയുന്നു. എനിക്ക് എന്റെ മാതൃകയാണ് പിന്തുടരാനുളളത്’ എംഎല്‍എ പറഞ്ഞു.

https://www.facebook.com/advprathibha/videos/493592224854190/?t=3

കൊറോണയുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി കായംകുളം എംഎല്‍എ യു പ്രതിഭയും ഡി വൈ എഫ് ഐ നേതാക്കളുമായുളള തര്‍ക്കം വാര്‍ത്തയാക്കിയ മാധ്യമങ്ങള്‍ക്കെതിരെ വിവാദവും സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുമായി പ്രതിഭ. യുവജന പ്രസ്ഥാനത്തിനെതിരേ എം എല്‍ എ എന്നും എം എല്‍ എക്കെതിരേ യുവജനപ്രസ്ഥാനമെന്നുമാണ് പല മാധ്യമങ്ങളിലും വാര്‍ത്തയുടെ തലക്കെട്ട് വന്നത്.

പ്രതിഭ എംഎല്‍എയെ ലക്ഷ്യമിട്ട് കായംകുളത്തെ പ്രാദേശിക ഡിവൈഎഫ്‌ഐ നേതാക്കള്‍ നേരത്തെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റുകള്‍ ഇട്ടിരുന്നു. എംഎല്‍എ ഓഫിസ് അടച്ചിട്ടു, കൊറോണക്കാലത്ത് സോഷ്യല്‍മീഡിയയിലൂടെയുളള പ്രവര്‍ത്തനമല്ല വേണ്ടത്, എംഎല്‍എ നാട്ടിലിറങ്ങാതെ വീട്ടില്‍ തന്നെ ഇരിക്കുകയാണ് എന്നിങ്ങനെയായിരുന്നു പ്രാദേശിക നേതാക്കളുടെ ആരോപണങ്ങള്‍. ഇതിന് മറുപടിയായി എംഎല്‍എ ഓഫിസ് തുറന്നിരിക്കുന്ന പടം പ്രതിഭയും പോസ്റ്റ് ചെയ്തിരുന്നു.