ലിഫ്റ്റിൽ തല കുടുങ്ങി’, കുവൈത്തിൽ മലയാളി യുവാവ് മരണപ്പെട്ടു

കുവൈറ്റില്‍ മലയാളി യുവാവ് ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു. മലപ്പുറം ചമ്രവട്ടം സ്വദേശി മുഹമ്മദ് ഷാഫി ആണ് ശനിയാഴ്ച രാത്രി മരിച്ചത്. സാധനങ്ങള്‍ ഡെലിവറി ചെയ്യാന്‍ എത്തിയ കെട്ടിടത്തിലെ ലിഫ്റ്റില്‍ കുടുങ്ങുകയായിരുന്നു.

‘നോമ്പു തുറന്ന ശേഷം രാത്രി എട്ടു മണിയോടെയാണ് ഷാഫി ഓർഡറുമായി കെട്ടിടത്തിലെത്തിയത്. ട്രോളിയിൽ വച്ചാണ് സാധനം കൊണ്ടുപോയത്.  മൂന്നു നിലക്കെട്ടിടത്തിൽ പഴയ മോഡൽ ലിഫ്റ്റാണ്. പുറത്തുനിന്നുള്ള ഒറ്റ ഡോർ മാത്രമാണ് ലിഫ്റ്റിനുണ്ടായിരുന്നത്.ക്യയിലുണ്ടായിരുന്ന ട്രോളി ലിഫ്റ്റിൽ കുടുങ്ങിയപ്പോൾ ഷാഫി തല പുറത്തേക്കിട്ടു, ആ സമയം ലിഫ്റ്റ് മുകളിലേക്ക് പൊങ്ങി അപകടമുണ്ടാകുകയായിരുന്നു.
ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഷാഫി വീട്ടിൽ വന്നുതിരിച്ചു പോയത്. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണ്.പിതാവ് തെക്കേവളപ്പിൽ മുഹമ്മദ് കുട്ടി. മാതാവ് ഉമ്മാച്ചു. ഖമറുന്നീസയാണ് ഭാര്യ. മക്കൾ: ഷാമിൽ (ഒമ്പത് വയസ്സ്), ഷഹ്‌മ (നാലു വയസ്സ്), ഷാദിൽ (മൂന്നു മാസം)