മൂർഖനുശേഷം ആനയെ താലോലിച്ച് പ്രവീണ, ആനയെ വരച്ചവരയിൽ നിർത്തുമെന്നും താരം

മലയാള സിനിമ സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് പ്രവീണ. നായികയായും നഹനടിയായും മലയാളികളുടെ നെഞ്ചിൽ ഇടംപിടിച്ച താരമാണ് പ്രവീണ. നടിയുടെ മൃഗസ്‌നേഹത്തെക്കുറിച്ചുളള കഥകൾ ആരാധകർക്കിടയിൽ പ്രസിദ്ധമാണ്. വീട്ടിലെത്തിയ മൂർഖൻ പാമ്പിന്റെ കുഞ്ഞിനെ ഭയമില്ലാതെ കൈയിലെടുത്ത് നിൽക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഉമാമഹേശ്വരമഠം ഉമാദേവി എന്ന ആന സുന്ദരിയെക്കുറിച്ചുള്ള വീഡിയോ ആണ് പ്രവീണ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. വീട്ടിൽ വിരുന്നെത്തിയ ആനയെ താലോലിക്കുന്ന നടിയുടെ വീഡിയോ വൈറലാണ്.. പ്രവീണ ആനയ്ക്ക് ഭക്ഷണം നൽകുന്നതും പുറത്തു കയറി സവാരി ചെയ്യുന്നതും വീഡിയോയിൽ വ്യക്തമാണ്. ഇമ്മിണി വല്യ ആനക്കാര്യം എന്ന അടിക്കുറിപ്പോടെ സ്വന്തം യൂട്യൂബിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

സിനിമയിലും സീരിയലുകളിലും ഒരു പോലെ തിളങ്ങിയ നടിയാണ് പ്രവീണ. നിരവധി പുരസ്‌കാരങ്ങളും അവർ സ്വന്തമാക്കിയിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച രണ്ടാമത്തെ നടിക്കുളള പുരസ്‌കാരത്തിനും പ്രവീണ അര്ഹയായിരുന്നു. പ്രവീണയെ തേടി പുരസ്‌കാരങ്ങൾ എത്തിയിരുന്നത് 1998ൽ പുറത്തിറങ്ങിയ ശ്യാമപ്രസാദ് ചിത്രം അഗ്‌നി സാക്ഷി, 2008ൽ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ഒരു പെണ്ണും രണ്ടാണും എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ്. പ്രവീണയുടെ ഭർത്താവ് നാഷണൽ ബാങ്ക് ഓഫ് ദുബായ് ഓഫീസറായ പ്രമോദ് ആണ്. മകൾ ഗൗരി.