Home kerala ലോകത്തേ ഏറ്റവും ബുദ്ധിയുള്ള വിദ്യാർഥി ഇന്ത്യക്കാരി പ്രീഷ ചക്രവർത്തി

ലോകത്തേ ഏറ്റവും ബുദ്ധിയുള്ള വിദ്യാർഥി ഇന്ത്യക്കാരി പ്രീഷ ചക്രവർത്തി

ലോകത്തിലേ ഏറ്റവും ബുദ്ധിമതിയായ വിദ്യാർഥി ഇന്ത്യക്കാരി.ഇന്ത്യക്കാരി പ്രീഷ ചക്രവർത്തി ബുദ്ധിയുടെ രാജാവും ലോകത്തേ അത്യാധുനിക കമ്പ്യൂട്ടറുകളേ പോലും തോല്പ്പിക്കുന്ന തലച്ചോറും. ഇന്ത്യൻ വിദ്യാർഥിനി പ്രീഷ ചക്രവർത്തി ആഗോള ബുദ്ധിയുടെ നിറവിൽ ഇന്ത്യയുടെ പൊൻ
തൂവലായി. 90 രാജ്യങ്ങളിൽ നിന്നും പതിനാറായിരം അതി ബുദ്ധി ഉള്ള വിദ്യാർഥികളേ തിരഞ്ഞെടുത്ത് അവരിൽ നിന്നും മൽസരിച്ച് വിജയിക്കുകയായിരുന്നു ഇന്ത്യക്കാരിയായ പ്രീഷ ചക്രവർത്തി.

ജോൺസ് ഹോപ്കിൻസ് സെന്റർ ഫോർ ടാലന്റഡ് യൂത്ത് എന്നാണ്‌ ലോകത്തേ ഏറ്റവും വലിയ ബുദ്ധിയുള്ള വിദ്യാർഥിയെ തിരഞ്ഞെടുക്കുന്ന മൽസരം.16,000-ലധികം വിദ്യാർത്ഥികളുടെ ഉയർന്ന ഗ്രേഡ്-ലെവൽ പരീക്ഷകളുടെ ഫലത്തെ അടിസ്ഥാനമാക്കി, “ലോകത്തിലെ ഏറ്റവും തിളക്കമുള്ള” വിദ്യാർത്ഥികളുടെ പട്ടികയിൽ വന്ന ഇന്ത്യക്കാരി പ്രീഷ ചക്രവർത്തി അമേരിക്കൻ പ്രവാസിയാണ്‌. 9 വയസ് മാത്രമാണ്‌ പ്രീഷയുടെ പ്രായവും.

കാലിഫോർണിയയിലെ ഫ്രീമോണ്ടിലുള്ള വാം സ്പ്രിംഗ് എലിമെന്ററി സ്‌കൂൾ വിദ്യാർത്ഥിനിയാണ് പ്രീഷ, ഗ്രേഡ് 3 വിദ്യാർത്ഥിനിയായി 2023 വേനൽക്കാലത്ത് യുഎസ് ആസ്ഥാനമായുള്ള ജോൺസ് ഹോപ്കിൻസ് സെന്റർ ഫോർ ടാലന്റഡ് യൂത്ത്പരീക്ഷ എഴുതി.

ലോകമെമ്പാടുമുള്ള 90-ലധികം രാജ്യങ്ങളിൽ നിന്നുള്ള 16,000-ലധികം വിദ്യാർത്ഥികളുടെ ഉയർന്ന ഗ്രേഡ്-ലെവൽ പരീക്ഷകളുടെ ഫലങ്ങൾ വിലയിരുത്തിയ ശേഷമാണ് പ്രീഷ അതി ബുദ്ധിമതിയുടെ പട്ടികയിലേക്ക് വന്നത്.ഇപ്പോൾ ലോക മാധ്യമങ്ങൾ മുഴുവൻ പ്രീഷയും ഇന്ത്യയും നിറഞ്ഞ് നില്ക്കുകയാണ്‌.

സ്‌കോളസ്റ്റിക് അസസ്‌മെന്റ് ടെസ്റ്റ്,അമേരിക്കൻ കോളേജ് ടെസ്റ്റിംഗ്,സ്‌കൂൾ, കോളേജ് എബിലിറ്റി ടെസ്റ്റ് ,ടാലന്റ് സെർച്ചിന്റെ ഭാഗമായുള്ള സമാന മൂല്യനിർണ്ണയങ്ങൾ എന്നിവയിലെ അസാധാരണമായ പ്രകടനത്തിനാണ് അവളെ ആദരിച്ചത്.

ഓരോ വർഷവും 30 ശതമാനത്തിൽ താഴെ വിദ്യാർത്ഥികൾ അവരുടെ ടെസ്റ്റ് സ്‌കോറുകളെ അടിസ്ഥാനമാക്കി ഹൈ ഓണേഴ്‌സ് അല്ലെങ്കിൽ ഗ്രാൻഡ് ഓണേഴ്‌സ്/സെറ്റിന് യോഗ്യത നേടുന്നു.അതിൽ നിന്നും ഏറ്റവും ഉയർന്ന ബുദ്ധിയുള്ളവരെ തിരഞ്ഞെടുക്കുന്നു.

പരീക്ഷ എഴുത്തും ചോദ്യങ്ങളും നിറഞ്ഞതാണ്‌. ഇന്റർവ്യൂവും ഉണ്ട്.അഡ്വാൻസ്ഡ് ഗ്രേഡ് 5 പ്രകടനങ്ങളുടെ 99-ാം ശതമാനം മാർക്ക് നേടി പ്രീഷ ചക്രവർത്തി മുന്നിൽ എത്തുകയായിരുന്നു.തുടർന്ന് ആഗോള ഗ്രാൻഡ് ഓണേഴ്‌സ് കരസ്ഥമാക്കിയതായി പത്രക്കുറിപ്പിൽ പറയുന്നു.

ഈ നേട്ടം ഗണിതശാസ്ത്രം, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ്, രസതന്ത്രം, ഭൗതികശാസ്ത്രം, വായന, എഴുത്ത് എന്നിവയിൽ 2-12 ഗ്രേഡുകളിലെ ഉന്നത വിദ്യാർത്ഥികൾക്കായി ജോൺസ് ഹോപ്കിൻസ് യുടെ 250-ലധികം ഓൺലൈൻ, ക്യാമ്പസ് പ്രോഗ്രാമുകൾ എല്ലാം ജയിച്ച പ്രീഷയെ യോഗ്യയാക്കി.ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഉയർന്ന ഐ ക്യു സൊസൈറ്റിയായ മെൻസ ഫൗണ്ടേഷന്റെ ആജീവനാന്ത അംഗമാണ് പ്രീഷ,അംഗീകൃത ഇന്റലിജൻസ് ടെസ്റ്റിൽ 98-ാം ശതമാനമോ അതിൽ കൂടുതലോ സ്കോർ ചെയ്യുന്ന ആളുകൾക്ക് അംഗത്വം ലഭ്യമാണ്.

പഠനത്തിന് പുറത്ത് യാത്രകൾ, കാൽനടയാത്ര, മിക്സഡ് ആയോധന കലകൾ എന്നിവ പ്രീഷയ്ക്ക് ഇഷ്ടമാണ്.അവളുടെ മാതാപിതാക്കൾ പറയുന്നതനുസരിച്ച്, പ്രീഷ എല്ലായ്പ്പോഴും പഠനത്തിൽ അഭിനിവേശമുള്ളവളായിരുന്നു, കൂടാതെ അസാധാരണമായ അക്കാദമിക് കഴിവുകൾ സ്ഥിരമായി പ്രകടിപ്പിക്കുകയും ചെയ്തു.

ഇത് ഒരു ടെസ്റ്റിലെ വിദ്യാർത്ഥികളുടെ പ്രകടനത്തെ അംഗീകരിക്കുക മാത്രമല്ല, അവരുടെ ജിജ്ഞാസയുടെയും പഠന ശേഷിയുടെയും തെളിവാണ്,കമ്യൂട്ടറിനെ തോല്പ്പിക്കുന്ന വേഗതയിൽ കാര്യങ്ങൾ ഗണിക്കുന്ന തലച്ചോർ ഉള്ളവരാണ്‌ . ഇതാണ്‌ പ്രീഷക്കും. 9 വയസുകാരിയുടെ തലച്ചോർ ലോകത്തേ അത്യാധുനിക കമ്യൂട്ടറുകളേ പോലും വെല്ലും.