ഭർതൃവീട്ടുകാരുടെ സംശയവും പീഡനവും: എട്ട് മാസം ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്തു

മലപ്പുറം: ഭർത്താവിന്‍റെ ബന്ധുക്കളുടെ ക്രൂരമായ പീഡനത്തെ തുടർന്ന് എട്ട് മാസം ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്തു. നിലമ്പൂർ പോത്തുങ്കൽ സ്വദേശി നിഥില (23) യാണ് ആത്മഹത്യ ചെയ്തത്. എട്ട് മാസം ഗർഭിണിയായ നിഥിലയുമായി ഭർത്താവിന്‍റെ ബന്ധുക്കൾ സ്വരചേർച്ചയിലായിരുന്നില്ല.

ഇവർ തമ്മിൽ പലപ്പോഴും വഴക്കിടുന്നതും പതിവായിരുന്നുവത്രേ. ഗർഭിണിയായ ശേഷവും പോര് തുടർന്നതോടെ മനം നൊന്ത നിഥില ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നിഥിലയുടെ ബന്ധുക്കൾ രംഗത്തിയിട്ടുണ്ട്.