വിവേകാനന്ദ സ്മാരകം സന്ദര്‍ശിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു

കന്യാകുമാരി. രാഷ്ട്രപതി ദ്രൗപദി മുര്‍മു വിവേകാനന്ദ സ്മാരകം സന്ദര്‍ശിച്ചു. ഇത്തരത്തില്‍ ഐതിഹാസികമായ സ്മാരകം സന്ദര്‍ശിച്ചതില്‍ മറക്കാനാവാത്ത അനുഭവമാണ് തനിക്ക് ലഭിച്ചതെന്ന് രാഷ്ട്രപതി പറഞ്ഞു. വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെ സ്വാമിജിയുടെ സന്ദേശം പ്രചരിപ്പിക്കുന്ന ആളുകളുടെ ഭക്തിയെ അഭിമന്ദിക്കുന്നു.

സ്മാരകത്തിലെ ചൈതന്യം അനുഭവിച്ച് അറിയുവാന്‍ സാധിച്ചതില്‍ ഭാഗ്യവതിയാണെന്നും രാഷ്ട്രപതി പറഞ്ഞു. തിരുവനന്തപുരത്ത് നിന്നും വിമാനമാര്‍ഗാണ് രാഷ്ട്രപതിയും കുടുംബവും കന്യാകുമാരിയില്‍ എത്തിയത്. ഉച്ചഭക്ഷണത്തിന് ശേഷം ലക്ഷ്യദ്വീപിലേക്ക് രാഷ്ട്രപതി പോയി. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ 1.35നാണ് ലക്ഷദ്വീപിലേക്ക് രാഷ്ട്രപതി പോയത്.

രാഷ്ട്രപതിക്ക് വലിയ സ്വീകരണമാണ് ലക്ഷദ്വീപില്‍ ഒരുക്കിയിരിക്കുന്നത്. കവരത്തിയുടെ പടിഞ്ഞാറ് ഭാഗത്തെ തീരപ്രദേശത്താണ് രാഷ്ട്രപതി ജനങ്ങളെ അഭിസബോധന ചെയ്യുക. ലക്ഷദ്വീപ് സന്ദര്‍ശനത്തിന് ശേഷം 21ന് രാഷ്ട്രപതി കൊച്ചിയിലെത്തിയ ശേഷം ഡല്‍ഹിയിലേക്ക് മടങ്ങും.