ജാതകം നോക്കാൻ എത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പൂജാരി അറസ്റ്റിൽ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പൂജാരി അറസ്റ്റിൽ. ജാതകം നോക്കാനെത്തിയപ്പോൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. കുമരകത്താണ് സംഭവം. ചേർത്തല പട്ടണക്കാട് മേനാശേരി പുത്തൻതറ ഷിനീഷ് (33) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. പരിപ്പ് ശ്രീപുരം ക്ഷേത്രത്തിലെ പൂജാരിയാണ് ഇയാൾ.

കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. ചെങ്ങളത്ത് വാടക വീട്ടിൽ ഷിനീഷ് ജ്യോതിഷാലയം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം മാതാപിതാക്കൾക്കൊപ്പമാണ് കുട്ടി അവിടെയെത്തിയത്. കുട്ടിയെ അകത്തേക്ക് തനിയെ കൂട്ടികൊണ്ടുപോവുകയായിരുന്നു. അകത്ത് എത്തിയ പെൺകുട്ടിയെ ഷിനീഷ് കടന്നു പിടിക്കുകയായിരുന്നു

ബഹളം വച്ച് പുറത്തേയ്ക്ക് ഓടിയെത്തിയ പെൺകുട്ടി, മാതാപിതാക്കളോട് വിവരം പറഞ്ഞു. മുറിയിൽ എത്തിയ പെൺകുട്ടിയോട് ഭസ്മം പുരട്ടാൻ ഷിനീഷ് ആവശ്യപ്പെട്ടു. ഭസ്മം പുരട്ടാനെന്ന വ്യാജേനെ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ കടന്നു പിടിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പോലിസിനോട് പറഞ്ഞു