ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബന്ധത്തെ ദൃഢമാക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള സമാനതകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

സിഡ്‌നി. ഇന്ത്യയും ഓസ്‌ട്രോലിയയും തമ്മിലുള്ള ബന്ധത്തെ ദൃഢമാക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള സമാനതകളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയും ഓസ്‌ട്രേലിയയും പങ്കുവെയ്ക്കുന്ന ഊഷ്മളമായ ബന്ധത്തെ നിര്‍വചിക്കുന്നത് മൂന്ന് സികളും മൂന്ന് ഡികളും മൂന്ന് ഇകളുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. മുമ്പ് ഇന്ത്യയെ ഓസ്‌ട്രേലിയയുമായി ബന്ധിപ്പിച്ചിരുന്നത്. കോമണ്‍വെല്‍ത്ത്, ക്രിക്കറ്റ്, കറി എന്നി മൂന്ന് സീകളായിരുന്നു. പിന്നീട് അത് ജനാധിപത്യം, പ്രവാസികള്‍, സൗഹൃദം എന്നി മൂന്ന് ഡികളായെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇന്ന് നമ്മുടെ ബന്ധം മൂന്ന് ഇകളില്‍ എത്തില്‍ക്കുന്നു. എനര്‍ജി, ഇക്കണോമി, എജ്യുക്കേഷന്‍ എന്നിവയാണ് അതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. എന്നാല്‍ ഇതിനും എല്ലാം അപ്പുറം പരസ്പര വിശ്വാസവും പരസ്പര ബഹുമാനവും നമ്മുടെ ബന്ധം നിലനിര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആരംഭിക്കുമന്നെും അദ്ദേഹം പറഞ്ഞു. രണ്ടു രാജ്യങ്ങളിലെയും ജീവിത ശൈലി വിത്യസ്തമായിരിക്കാം എന്നാല്‍ യോഗയും ക്രിക്കറ്റും ടെന്നീസും സിനിമയും എല്ലാം പരസ്പരം ബന്ധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ദി ബോസ് വിശേഷണം നല്കി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി. ലോകത്തേ ശക്തനായ നേതാവ്. ലോകത്തേ മൂന്നാം ശക്തിയായി മാറുന്ന രാജ്യത്തിന്റെ തലവന്‍. ലോകത്തേ ഏറ്റവും വലിയ ജനാധിപത്യ രാജ്യം. ലോകത്തേ ഏറ്റവും വലിയ ജന പിന്തുണയുള്ള നേതാവ്. ഇങ്ങിനെ പോകുന്നു അല്പ്പം മുമ്പ് സിഡ്‌നിയില്‍ ഇന്ത്യേക്കുറിച്ചും മോദിയേ കുറിച്ചും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസിന്റെ വാക്കുകള്‍. ഓസ്‌ട്രേലിയ ലോകത്തേ വന്‍ ശക്തിയാണ്. ഇന്ത്യയുടെ 3 ഇരട്ടിയോളം ഭൂവിസ്തൃതിയുള്ള വലിയ രാജ്യം. ലോകത്തേ അതിസമ്പന്നന്മാരായ ജനങ്ങള്‍ താമസിക്കുന്ന രാജ്യം കൂടിയാണ് ഓസ്‌ട്രേലിയ. ആ രാജ്യവും അവിടുത്തേ പ്രധാനമന്ത്രിയും ആണ് ഇത്തരത്തില്‍ പറഞ്ഞിരിക്കുന്നത്.

ചൊവ്വാഴ്ച്ച സിഡ്‌നി ഒളിമ്പിക്ള്‍സ് പാര്‍ക്കില്‍ പതിനായിര കണക്കിനു ആരാധകരുടെ ആവേശം നിറഞ്ഞ മീറ്റീങ്ങില്‍ മോദിക്കൊപ്പം ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും ഉണ്ടായിരുന്നു. സ്റ്റേഡിയത്തിലെ ഇരുപതിനായിരം സീറ്റുകളും തിങ്കളാഴ്ച്ച രാത്രികൊണ്ടേ നിറഞ്ഞിരുന്നു. നരേന്ദ്ര മോദിയേ കണ്ടതും ‘മോദി, മോദി’ എന്ന് ഒസ്‌ട്രേലിയന്‍ ആരാധകര്‍ ആര്‍ത്ത് വിളിച്ചു. വേദിയില്‍ നിന്നും ഒസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് തന്റെ സ്വാഗത പ്രസംഗത്തില്‍ നരേന്ദ്ര മോദി ദി ബോസ് എന്ന് വിളിച്ചായിരുന്നു സംസാരിച്ചത്.

പ്രധാനമന്ത്രി അല്‍ബനീസ് പറഞ്ഞത് ഇങ്ങിനെ. ഇന്ത്യന്‍ പ്രധാനമന്തി നരേന്ദ്ര മോദിയുടെ ജരപ്രീതിയില്‍ ഞാന്‍ അമ്പരക്കുന്നു. ഒരു രാജ്യത്തിന്റെ നേതാവിനു ആ രാജ്യത്ത് വന്‍ ആദരവ് കിട്ടുക എന്നത് സാധാരണമാണ്. എന്നാല്‍ മറ്റൊരു രാജ്യത്ത് ചെല്ലുമ്പോള്‍ ഒരു ലോക നേതാവിനു ഇത്തരത്തില്‍ വന്‍ ജനാവലിയുടെ ആരവത്തോടെയും ഉല്‍സവ പ്രതീതിയോടെയും ഉള്ള സ്‌നേഹം കണ്ട് ഞാന്‍ അമ്പരക്കുകയാണ്. ഇത്രയും ജനപ്രീതിയുള്ള ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേ ദി ബോസ് എന്ന് വിളിക്കുകയാണ്.

ഓസ്‌ട്രേലിയയില്‍ ഞാന്‍ പ്രധാനമന്ത്രി ആയിക്കുമ്പോള്‍ ഇവിടെ ഈ സ്റ്റേഡിയത്തില്‍ ഇതുപോലൊരു സ്വീകരണം എനിക്ക് കാണാന്‍ ആയത് റോക്ക്സ്റ്റാര്‍ ഇതിഹാസം ബ്രൂസ് സ്പ്രിംഗ്സ്റ്റീനു നല്കിയതാണ്. എന്നാല്‍ ബ്രൂസ് സ്പ്രിംഗ്സ്റ്റീനു ഈ വേദിയില്‍ നരേന്ദ്ര മോദിക്ക് കിട്ടിയ അത്രയും ആരവം ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രി മോദിക്ക് ലഭിച്ച സ്വീകരണം അദ്ദേഹത്തിന് ലഭിച്ചില്ല. അതിനാല്‍ ഞാന്‍ പറയുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബോസ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി പറഞ്ഞു. ഇതു കേട്ട് നിറഞ്ഞ് പുഞ്ചിരിയോടെ നരേന്ദ്ര മോദി ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ആശംസകളേ സ്വാഗതം ചെയ്യുകയായിരുന്നു.