ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദി

യുഎസ് ആസ്ഥാനമായുള്ള ബിസിനസ് ഇന്റലിജൻസ് കൺസൾട്ടിംഗ് കമ്പനി ആയ മോർണിംഗ് കൺസൾട്ട് നടത്തിയ സർവേയിൽ ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദി.78 ശതമാനം പൊതുസ്വീകാര്യതയാണ് പ്രധാനമന്ത്രിയ്‌ക്ക് ലഭിച്ചത്. 22 ലോക നേതാക്കളെ പിന്തള്ളിയാണ് പ്രധാനമന്ത്രി മുന്നിലെത്തിയത്. മെക്‌സിക്കൻ പ്രസിഡന്റ് ലോപ്പസ് ഒബ്രഡോറാണ് സർവേയിൽ രണ്ടാം സ്ഥാനത്ത്.

68 ശതമാനമാണ് അദ്ദേഹത്തിന്റെ റേറ്റിംഗ്. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് 58 ശതമാനം റേറ്റിംഗോടെ മൂന്നാം സ്ഥാനത്തുമെത്തി. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് എന്നിവരെ പിന്തള്ളിയാണ് മോദി ഒന്നാമതെത്തിയത്. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി, ബ്രസീലിയൻ പ്രസിഡന്റ് ലുലാ ഡസിൽവ എന്നിവരാണ് നാല്.

അഞ്ച് സ്ഥാനങ്ങളിൽ. 40 ശമാനം റേറ്റിംഗ് മാത്രമാണ് അമേരിക്രൻ പ്രസിഡന്റ് ബോ ബൈഡനുള്ളത്. പട്ടികയിൽ ആറാമതാണ് ബൈഡൻ. ഏഴാം സ്ഥാനത്ത് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, എട്ടാം സ്ഥാനത്ത് സ്പാനിഷ് പ്രധാനമന്ത്രി പെഡോ സാഞ്ച്, ഒൻപതാം സ്ഥാനത്ത് ജർമൻ വൈസ് ചാൻസലർ ഒലാഫ് ഷൊൾസുമാണ്. 30 ശതമാനം റേറ്റിംഗുമായി പത്താം സ്ഥാനത്താണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്.