രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ദീപാവലിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി. രാജസ്ഥാനിലെ നിയമസഭാ തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ദീപാവലിയാണെന്നും കോണ്‍ഗ്രസിനെ തുടച്ച് നീക്കിക്കൊണ്ട് ജനങ്ങള്‍ അത് ഉറപ്പു വരുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രം ജല്‍ജീവന്‍ മിഷനായി രാജസ്ഥാനില്‍ കോടിക്കണക്കിന് രൂപയാണ് ചെലവാക്കിയത്. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അതില്‍ അഴിമതി കാണിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ജനങ്ങള്‍ക്ക് കോണ്‍ഗ്രസ് സര്‍ക്കാര്‍ കുടിക്കാന്‍ നല്‍കിയത് വിഷമയമായ വെള്ളമാണെന്നും അദ്ദേഹം പറഞ്ഞു. ദീപാവലി ഇപ്പോള്‍ കഴിഞ്ഞതെയുള്ളു. എന്നാല്‍ ഈ തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ദീപാവലിയാണെന്നും അതിനാല്‍ ഒരു കോണിലും കോണ്‍ഗ്രസ് ഇല്ലെന്ന് ഉറപ്പ് വരുത്തി കോണ്‍ഗ്രസിനെ തുടച്ച് നീക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാനിലെ ജനങ്ങള്‍ക്ക് മോശമായ റോഡുകളും വൈദ്യിതി ക്ഷാമവും, പണപ്പെരുപ്പവും തൊഴിലില്ലായ്മയുമാണ് തിരിച്ചു കിട്ടുന്നത്. ബിജെപി ഭരിക്കുന്ന യുപി, ഗുജറാത്ത്, ഹരിയാന എന്നി സംസ്ഥാനങ്ങളിലേക്കാള്‍ 12 രൂപ കൂടുതലാണ് രാജസ്ഥാനില്‍ പെട്രോളിനെന്നും അദ്ദേഹം വ്യക്തമാക്കി.