Home topnews യുകെയില്‍ വിസാ ഫീസും സര്‍ചാര്‍ജും വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനക്

യുകെയില്‍ വിസാ ഫീസും സര്‍ചാര്‍ജും വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനക്

ലണ്ടന്‍. ഇന്ത്യക്കാരുള്‍പ്പെടെയുള്ളവര്‍ക്ക് തിരിച്ചടിയായ യുകെയില്‍ വിസാ ഫീസും ഹെല്‍ത്ത് സര്‍ചാര്‍ജും വര്‍ദ്ധിപ്പിക്കുമെന്ന് പ്രധാമന്ത്രി ഋഷി സുനക്. പൊതുമേഖലയിലെ ശമ്പള വര്‍ധനവ് നടപ്പാക്കുവനാണ് തീരുമാനം എന്നും അദ്ദേഹം പറഞ്ഞു. ശമ്പളം വര്‍ധിപ്പിക്കാന്‍ ഋഷി സുനകിന് ശക്തമായ സമ്മര്‍ദ്ദം ഉള്ളതായിട്ടാണ് വിവരം. അധ്യാപകര്‍, പോലീസ്, ജൂനിയര്‍ ഡോക്ടര്‍ എന്നവരുടെ ശമ്പളമാണ് വര്‍ധിപ്പിക്കുക.

അതേസമയം നികുതി വര്‍ധിപ്പിക്കുവാനോ കൂടുതല്‍ കടം എടുക്കുവാനോ തയ്യാറല്ലെന്ന് ഋഷി സുനക് പറഞ്ഞു. ഇത് നാണയപ്പെരുപ്പത്തിനിടയാക്കും എന്നാണ് അദ്ദേഹം പറയുന്നത്. ഈ സാഹചര്യത്തിലാണ് രാജ്യത്തേക്ക് എത്താനായി വിസയ്ക്ക് അപേക്ഷിക്കുന്ന കുടിയേറ്റക്കാര്‍ കൂടുതല്‍ ഫീസ് നല്‍കേണ്ടിവരും.

അതിന് പുറമെ എന്‍എച്ച്എസ് സേവനത്തിനായി നല്‍കുന്ന ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജും ഗണ്യമായി വര്‍ഘിപ്പിക്കേണ്ടിവരും. ശമ്പളവര്‍ധനവ് നടപ്പാക്കത്താതില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചിരുന്നു.