കേരളത്തിലേക്കുള്ള യാത്രയില്‍ 36 മണിക്കൂറിനുള്ളില്‍ പ്രധാനമന്ത്രി സഞ്ചരിക്കുക 5300 കിലോമീറ്റര്‍

ന്യഡല്‍ഹി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേല്‍ക്കുവാന്‍ ഒരുങ്ങുകയാണ് കേരളം. 24, 25 ദിവസങ്ങളിലാണ് പ്രധാനമന്ത്രി കേരളത്തില്‍ സന്ദര്‍ശനം നടത്തുന്നത്. കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് പ്രധാനമന്ത്രിയുടെ പരിപാടികള്‍. എന്നാല്‍ പ്രധാനമന്ത്രി 36 മണിക്കൂറുകള്‍ക്കിടെ 5300 കിലോമീറ്ററാണ് പര്യടനം നടത്തുന്നത്. കേരളത്തിലേക്ക് യാത്ര പുറപ്പെടുന്ന പ്രധാനമന്ത്രി.

ആദ്യം മധ്യപ്രദേശിലേക്ക് എത്തിന്ന പ്രധാനമന്ത്രി പിന്നീട് തെന്നിന്ത്യയിലേക്ക്് എത്തും. ദാദ്ര ആന്റ് ഹവേലി, ദമാന്‍, ദിയു എന്നി കേന്ദ്ര ഭരണപ്രദേശങ്ങളിലും സന്ദര്‍ശനം നിശ്ചയിച്ചിട്ടുണ്ട്. തത്വത്തില്‍ 36 മണിക്കൂറില്‍ 5300 കിലോമീറ്ററാണ് പ്രധാനമന്ത്രി സഞ്ചരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഡല്‍ഹിയില്‍ നിന്നും പ്രധാനമന്ത്രി ഖജ്രാവോയിലേക്ക് എത്തും. തുടര്‍ന്ന് യുവം കോണ്‍ക്ലേവില്‍ പങ്കെടുക്കുവാന്‍ കൊച്ചിയിലെത്തും.

തുടര്‍ന്ന് 25ന് തിരുവനന്തപുരത്ത് അദ്ദേഹം വന്ദേഭാരത് ഫ്‌ളാഗ്ഓഫ് ചെയ്യും. കേരത്തിലെ പരിപാടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം സൂറത്തിലേക്കാണ് യാത്ര ചെയ്യുക. സില്‍വാസിലെ നമോ മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കുന്ന അദ്ദേഹം വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് ദാമന്‍ ദിയുവിലെയും പരിപാടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങും.