അവന്റെ നെഞ്ചിൽ കെട്ടിപിടിച്ചു അലമുറയിട്ട ഒരു ഗർഭിണി ദിവസങ്ങളോളം ഉറക്കം കെടുത്തി,കുഞ്ഞു ചിരു ആ ജീവിതത്തിൽ വെളിച്ചം പടർത്തട്ടെ

അന്തരിച്ച നടൻ ചിരഞ്ജീവി സർജക്കും മേഘ്നരാജിനും ഒരു ആൺകുഞ്ഞ് പിറന്നു എന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകർ കേട്ടത്.തെന്നിന്ത്യൻ താരകുടുംബം മുഴുവൻ ആശംസകളുമായെത്തി.മേഘ്നയ്ക്ക് ആശംസകൾ നേർന്നുകൊണ്ടും കുഞ്ഞിനെ സ്വാഗതം ചെയ്തു കൊണ്ട് ആരാധകരും സഹപ്രവർത്തകരും രം​ഗത്തെത്തി.മേഘ്നയെക്കുറിച്ച് പ്രിൻസി ആമി എന്ന യുവതി പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു..ലോകം കൈവിരൽ തുമ്പിലൂടെ ചോർന്നു പോയ ഒരുത്തി. പ്രിയതമൻ പോയി 30ആം ദിവസം അവളെ ആദ്യമായി ചിരിച്ചു കണ്ടു. അന്നവൾ പറഞ്ഞു ഇനിയുള്ള ജീവിതം ചിരിച്ചു കൊണ്ടു തന്നെ. ഉള്ളിൽ സങ്കടങ്ങളുടെ കടൽ സൂക്ഷിക്കുന്നവൾ നമുക്ക് മുന്നിൽ ഉള്ളുരുകി ചിരിക്കുന്നു. അവൾക്കു ചുറ്റുമുള്ളവർ പ്രതീക്ഷയുടെ വെളിച്ചം പരത്തുന്നുവെന്ന് പ്രിൻസി പങ്കുവെെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു

കുറിപ്പിങ്ങനെ

സത്യത്തിൽ ചിരഞ്ജീവി സർജയുടെ വിയോഗത്തിന് ശേഷമാണ് അവർ ഒരുമിച്ചുള്ള videos, ഇന്റർവ്യൂ, സിനിമ ഫോട്ടോസ് ശ്രദ്ധിച്ചത്. എത്ര മനോഹരമായി ജീവിതം ആഘോഷിച്ച വരാണ്.അത്രമേൽ അറിഞ്ഞ സ്‌നേഹിച്ച രണ്ടു മനുഷ്യർ.ഇത്ര വേഗം തനിച്ചായി പോകും എന്ന് സ്വപ്‌നത്തിൽ പോലും നിനക്കാതെ അത് ശീലമാക്കേണ്ടി വന്ന പെണ്ണ്..എങ്ങനെയുണ്ടാകും അവൾക്കു?ഒരുപാട് ആലോചിച്ചു മേഘനയെക്കുറിച്ചു.ബേബി ഷവറിൽ തനിക്ക് ഏറ്റം പ്രിയപ്പെട്ടവനെ കട്ട് ഔട്ട്‌ കളിൽ നിറച്ചു ചേർത്ത് വച്ച, പലപ്പോഴും വിങ്ങി പൊട്ടുന്ന മേഘന ഉള്ള് പൊള്ളിച്ചു. മനസുലച്ചു. ജീവിതത്തിലെ ഏറ്റം വലിയ സന്തോഷം ഉദരത്തിൽ ചുമക്കുമ്പോ, ആ ജീവനെക്കുറിച്ച് സ്വപ്‌നങ്ങൾ നെയ്യുമ്പോ വൈധവ്യം പേറുക.മണ്ണോടലിയും മുന്നേ അവസാനമായി അവന്റെ നെഞ്ചിൽ കെട്ടിപിടിച്ചു അലമുറയിട്ട ഒരു ഗർഭിണി ദിവസങ്ങളോളം ഉറക്കം കെടുത്തി.ലോകം കൈവിരൽ തുമ്പിലൂടെ ചോർന്നു പോയ ഒരുത്തി.

പ്രിയതമൻ പോയി 30ആം ദിവസം അവളെ ആദ്യമായി ചിരിച്ചു കണ്ടു. അന്നവൾ പറഞ്ഞു ഇനിയുള്ള ജീവിതം ചിരിച്ചു കൊണ്ടു തന്നെ. ഉള്ളിൽ സങ്കടങ്ങളുടെ കടൽ സൂക്ഷിക്കുന്നവൾ നമുക്ക് മുന്നിൽ ഉള്ളുരുകി ചിരിക്കുന്നു. അവൾക്കു ചുറ്റുമുള്ളവർ പ്രതീക്ഷയുടെ വെളിച്ചം പരത്തുന്നു.അവളുടെ സന്തോഷങ്ങൾക്ക് കൂട്ടിരിക്കുന്നു. സ്വപ്‌നങ്ങൾക്ക് കാവലാകുന്നു.ഒരു അർത്ഥത്തിൽ അവൾ ഭാഗ്യം ചെയ്ത പെണ്ണാണ്.ഉള്ളറിയാൻ ഉള്ളു തൊടാൻ കഴിയുന്നവർ ഒപ്പമുണ്ടാകുക.ശരിയാണ്, ഒരു പുരുഷനെ സ്നേഹിക്കുക എന്നാൽ ദൂരങ്ങളും ലോകങ്ങളും താണ്ടി അവനെ തന്റെ ലോകത്തിന്റെ നാഥനാക്കുക എന്ന് കൂടിയാണ്.ചിരിച്ചു കൊണ്ട് വിധിയെ കൊഞ്ഞനം കുത്തികൊണ്ടേ ഇരിക്കുക.നല്ലത് വരട്ടെ പെണ്ണേ..കുഞ്ഞു ചിരു ആ ജീവിതത്തിൽ വെളിച്ചം പടർത്തട്ടെ..കടലോളം സ്നേഹം ഉമ്മകൾ