കടുവ ഇനി രാജാവ്, പൃഥ്വിരാജിന് രാജയോഗം, ഷാജി കൈലാസ് ചിത്രത്തിന്റെ പേരു മാറ്റി

പൃഥ്വിരാജിന്റെ മെഗാ ചിത്രമായ കടുവ ഇനി പുറത്തു വരുന്നത് രാജാവായി. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്ന് നിര്‍മിക്കുന്ന കടുവയുടെ പേര് ഇനി ‘രാജാവ്’. വളരെ എക്‌സ്‌ളൂസീവായ വിവരം മലയാള സിനിമാ ലോകത്തേയും പ്രേക്ഷരേയും കര്‍മ്മ ന്യൂസ് അറിയിക്കുകയാണ്. ഇത്തരത്തില്‍ ഒരു വാര്‍ത്ത സിനിമാ പ്രേക്ഷരില്‍ ആദ്യം എത്തിക്കുന്നതില്‍ കര്‍മ്മ ന്യൂസിനും അഭിമാനം ഉണ്ട്. കടുവ രാജാവായി മാറുന്നതിന്റേയും പൃഥ്വിരാജ് എന്ന താര രാജാവിനു രാജ പട്ടം കിട്ടുന്ന ഈ വാര്‍ത്ത ആരാധകരിലാകെ സന്തോഷ വാര്‍ത്തയാണ്..

പൃഥ്വിരാജ് നായകനായ ഷാജി കൈലാസ് ചിത്രം കടുവയുടെ തിരക്കഥയുടെ പകര്‍പ്പാവകാശം ലംഘിച്ചെന്ന പരാതിയിലാണ് എറണാകുളം ജില്ലാ കോടതി ഉത്തരവ് വന്നിരുന്നു. എന്നാല്‍ കടുവയുടെയും കടുവാക്കുന്നേല്‍ കുറുവച്ചന്റെയും തടസങ്ങള്‍ രഹസ്യ യോഗത്തിനു തന്നെ വഴിമാറുകയായിരുന്നു. കടുവയുടെ വഴി മുടക്കിയപ്പോള്‍ രാജാവായി താര രാജന്‍ പൃഥ്വിരാജ് വരികയാണ്. ആ രാജ യോഗം കടുവാക്കുന്നേല്‍ കുറുവച്ചനേക്കാളും അപ്പുറത്തായിരിക്കും. സിനിമ നിര്‍മ്മാതാവും വ്യവസായിയുമായ അനുരാഗ് അഗസ്റ്റ്‌സ് ബോധിപ്പിച്ച സ്വകാര്യ അന്യായത്തിന്മേല്‍ ഇരിഞ്ഞാലക്കുട പ്രിന്‍സിപ്പല്‍ സബ്ജഡ്ജ് കോടതി വിലക്ക് ഏര്‍പ്പെടുത്തി പൃഥ്വിരാജ് ചിത്രം ‘കടുവ’യുടെ പേര് മാറ്റി ചിത്രീകരണം ആരംഭിക്കുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമയുടെ സെറ്റ് വര്‍ക്കുകള്‍ മുണ്ടക്കയത്തും കോട്ടയത്തും ആയി പുരോഗമിക്കുകയാണ്.

2018ല്‍ കടുവ എന്ന സിനിമയുടെ തിരകഥാകൃത്തായ ജിനു എബ്രഹാം 10 ലക്ഷം രൂപ വാങ്ങി കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന സിനിമയുടെ തിരക്കഥ തനിക്ക് നല്‍കിയതായി അനുരാഗ് പരാതിയില്‍ ബോധിപ്പിച്ചു. എന്നാല്‍ പിന്നീട് തന്റെ അറിവോ സമ്മതമോ ഇല്ലാതെ സിനിമയുടെ തിരക്കഥ നടന്‍ പൃഥിരാജ് സുകുമാരന്റെ പ്രൊഡക്ഷന്‍ കമ്പനിക്കും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് എന്ന കമ്പനിക്കും കൂട്ടായി നല്‍കിയതിനെ തുടര്‍ന്ന് കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന സിനിമ നിര്‍ത്തിവയ്‌ക്കേണ്ടി വന്നതായും അനുരാഗ് അന്യായത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുമൂലമുണ്ടായ നഷ്ടവും തിരക്കഥ ലഭിക്കുന്നതിനു വേണ്ടി നല്‍കിയ തുകയും തിരികെ ലഭിക്കണമെന്നായിരുന്നു അന്യായത്തിലെ ആവശ്യം.

വിഷുവിന് ചിത്രത്തിറ്റെ പേരു മാറ്റം രാജാവ് എന്നത് ഔദ്യോഗികമായി പ്രഖ്യാപിക്കും. മലയാള സിനിമയില്‍ ഇന്നു വരെ കാണാത്ത പേരിടല്‍ മഹോല്‍സവം കൂടി ആക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ആസൂത്രണം, ഷാജി കൈലാസ് സംവിധാനം ചെയ്യാനിരിക്കുന്ന പൃഥ്വിരാജ് സുകുമാരന്‍ ചിത്രം ‘കടുവ’ എന്ന സിനിമക്കായി തയ്യാറാക്കിയ കഥാപാത്രത്തിന്റെ പേരും കഥാപശ്ചാത്തലവും ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജിനു എബ്രഹാം കോടതിയെ സമീപിച്ചത്. സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനത്തില്‍ 250ാം ചിത്രമായി കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന നായകകഥാപാത്രമുള്ള സിനിമ പ്രഖ്യാപിക്കപ്പെട്ടത്. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരുള്ള നായക കഥാപാത്രത്തെ വച്ച് ഡിജിറ്റല്‍ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരണം നടത്തുന്നതും വിലക്കിയിട്ടുണ്ട്. സുരേഷ് ഗോപിയുടെ 250ാമത് ചിത്രമായി ആഘോഷപൂര്‍വം പ്രഖ്യാപിക്കപ്പെട്ട സിനിമയും പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് പ്രഖ്യാപിച്ച സിനിമയും ഇതോടെ നിയമപോരാട്ടത്തി കുടുങ്ങുകയായിരുന്നു. പൃഥ്വിരാജും ഷാജി കൈലാസും, സംഗമിക്കുന്ന കടുവ രാജാവാകുമ്പോള്‍ മലയാള സിനിമയിലും മെഗാ ചലചിത്രം ആയിരിക്കും പിറവി എടുക്കുക. പൃഥ്വിരാജിന് ചേരുന്നത് കടുവ എന്നല്ല രാജാവ് എന്നു തന്നെ എന്ന് ആരാധകരും പറയുന്നു. ഒടുവില്‍ നിയമ പോരാട്ടവും കോടതയോയിലെ വിധിയും രാജ യോഗത്തിനായിരുന്നു എന്നും ഇപ്പോള്‍ ആരാധകര്‍ പറയുന്നു.

എന്തായാലും കടുവ മാറി രാജാവ് എന്ന വളരെ എക്‌സ്‌ളുസീവായ വിവരം കര്‍മ്മ ന്യൂസിനു ലഭിച്ചത് മലയാള സിനിമാ ലോകത്തേ മുഴുവന്‍ അറിയിക്കുകയാണ്. കഴിഞ്ഞ വര്‍ഷം പൃഥ്വിരാജിന്റെ ജന്‍മദിനത്തോടനുബന്ധിച്ച് കടുവയുടെ പ്രഖ്യാപനവും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസും നടന്നിരുന്നു. ഈ വര്‍ഷം ജൂലൈ 15ന് ഷൂട്ടിംഗ് തുടങ്ങാനിരുന്ന കടുവ കോവിഡ് പ്രതിസന്ധിയേത്തുടര്‍ന്ന് മാറ്റിവക്കുകയായിരുന്നു. 2012 മുതല്‍ തന്റെ കൂടെ ഉണ്ടായിരുന്നതും തന്റെ സംവിധാന സഹായിയും ആയിരുന്നു ചിത്രത്തിന്റെ തിരക്കഥാകൃത്തായ മാത്യു തോമസ്. കടുവയ്ക്കായി താന്‍ എഴുതിയ കഥാപാത്രവുമായും രംഗങ്ങളുമായും സുരേഷ് ഗോപി ചിത്രത്തിന് സാമ്യം തോന്നിയത് കൊണ്ടാണ് കോടതിയെ സമീപിച്ചതെന്നും അത്തരത്തിലുള്ള പകര്‍പ്പവകാശ ലംഘനങ്ങളില്ലെങ്കില്‍ ചിത്രവുമായി മുന്നോട്ട് പോകുന്നതില്‍ പ്രശ്‌നമില്ലെന്നും ജിനു എബ്രഹാം പറഞ്ഞിരുന്നു. എന്തായാലും ഇപ്പോള്‍ തടസങ്ങള്‍ എല്ലാം നീക്കി കടുവ രാജാവായി തലയെടുപ്പോടെ തന്നെ പുറത്തേക്ക് വരികയാണ്