അല്ലി ജേർണലിസ്റ്റാകുമെന്നാണ് തോന്നുന്നതെന്ന് സുപ്രിയ

മലയാളികളുടെ പ്രിയ താരം പൃഥ്വിരാജിന്റെയും സുപ്രിയ മേനോന്റെയും മകൾ അലംകൃതയ്‍ക്കും ആരാധകർ നിരവധിയാണ്. താരപുത്രിയുടെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. അലംകൃതയുടെ പുതിയ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്.അല്ലി വരച്ചതും ഒട്ടിച്ചതുമായ പേപ്പറിന്റെ ഫോട്ടോയാണ് പൃഥ്വിരാജ് ഷെയർ ചെയ്‍തിരിക്കുന്നത്.

ഞാൻ ആശങ്കപ്പെടണോ അതോ അഭിമാനിക്കണോ എന്ന് അറിയില്ല എന്നായിരുന്നു പൃഥ്വിരാജ് ക്യാപ്ഷനായി എഴുതിയത്. അവൾ ജേർണലിസ്റ്റ് ആകുമെന്നാണ് തോന്നുന്നത് എന്നായിരുന്നു സുപ്രിയ മേനോന്റെ കമന്റ്. എന്തായാലും ആരാധകരും കമന്റുകളുമായി രംഗത്ത് എത്തി. സുപ്രിയ മേനോന്റെ അഭിപ്രായം അംഗീകരിക്കുകയാണ് മിക്കവരും. ജേർണലിസ്റ്റാണ് സുപ്രിയ മേനോനും.

കൊവിഡ് കാലത്തെക്കുറിച്ചുള്ള മനസ്സിലാക്കലുകളെക്കുറിച്ച്‌ വ്യക്തമാക്കിയിരിക്കുകയാണ് അലംകൃത. ഡാഡയും മമ്മയും സംസാരിക്കുന്നത് കേട്ടതിന് ശേഷമുള്ള എഴുത്ത് പങ്കുവെച്ച്‌ നേരത്തെ സുപ്രിയ മേനോൻ എത്തിയിരുന്നു. തെരുവുകളിൽ ധാരാണം ആളുകൾ കൂടി നിൽക്കുന്നതിനെക്കുറിച്ചും കൊവിഡ് കാരണം ആളുകൾ രോഗികളായി മാറുന്നതിനെക്കുറിച്ചുമായിരുന്നു അലംകൃത കുറിച്ചത്. ചിത്രവും കുറിപ്പും സെറ്റ് ചെയ്ത് തന്റെ കുഞ്ഞുപത്രത്തിന് ടൈംസ് ഓഫ് ഇന്ത്യയെന്ന് പേരും നൽകിയിരുന്നു അലംകൃത.