അപകടകരമായ അവസ്ഥയില്‍ നിന്ന് ഇതാ ഇവിടെ എത്തി, മനസ്സിന് പരിമിതികളില്ല- പൃഥ്വിരാജ്

ഇഷ്ട ബിസിനസ് എന്നോ പാഷൻ എന്നോ കച്ചവടം എന്നോ എന്തും ആകട്ടേ..പ്രിഥ്വിരാജ് ഇപ്പോൾ ശരീരം അതിനായി സമർപ്പിച്ചിരിക്കുന്നു. ക്ഷീണം ശരീരത്തേ ബാധിച്ചതായി നടൻ തുറന്ന് സമ്മതിക്കുമ്പോൾ ആരോഗ്യത്തിനു കുഴപ്പം ഇല്ല എന്ന് മാത്രം കൂട്ടി ചേർക്കുന്നു. പ്രിഥ്വിരാജ് എന്ന വലിയ നടന്റെ സിനിമക്കായുള്ള പിഢാനുഭവങ്ങൾ ആരിലും അതിശയം ഉണ്ടാക്കും. ഇത് മലയാള സിനിമയിൽ തന്നെ ആദ്യം. തന്റെ ഫിറ്റനസ് തിരിച്ചു പിടിച്ചിരിക്കുകയാണ് താരം. ഒരു മാസം നീണ്ട കഠിനാധ്വാനത്തിന് ശേഷമാണ് മസില്‍ ബോഡിയിലേക്ക് താരം തിരിച്ചെത്തിയത്. ജോർദ്ദാനിൽ നിന്ന് വന്ന് ക്വാറന്റെനിൽ കഴിയുന്നതിനാൽ അവിടെതന്നെ മിനി ജിമ്മും താരം ഒരുക്കിയിരുന്നു. ഇപ്പോഴിതാ ഫിറ്റ്നസ് തിരിച്ചുപിടിച്ചതിന്റെ ചിത്രം ഷെയർ ചെയ്തിരിക്കുകയാണ്.

ആടുജീവിതത്തിനു വേണ്ടി വസ്ത്രമില്ലാതെ മെലിഞ്ഞുണങ്ങിയ ശരീരത്തിലുള്ള ഷൂട്ടിങ് അവസാനിച്ചിട്ട് ഒരു മാസമാവുകയാണ്. അവസാന ദിവസം, ശരീരത്തിലെ ഫാറ്റ് പേര്‍സന്റേജും വിസറല്‍ ഫാറ്റ് ലെവലും അപകടകരമായ രീതിയില്‍ താഴ്ന്നിരുന്നു. ഒരു മാസത്തെ കഠിനാധ്വാനത്തിലൂടെ എന്റെ ശരീരം ഈ അവസ്ഥയിലായി. എന്നെ ഏറ്റവും ശോഷിച്ച അവസ്ഥയില്‍ കണ്ടിട്ടുള്ള ക്രൂ ഇത് കണ്ട് അത്ഭുതപ്പെടും. കാരണം യഥാര്‍ത്ഥത്തില്‍ എനിക്ക് ഉണ്ടായിരിക്കേണ്ട ഭാരത്തിനേക്കാള്‍ എത്രയോ കുറവായിരുന്നു അപ്പോഴത്തെ എനിക്ക്! എന്റെ ട്രെയിനര്‍ അജിത്ത് ബാബുവിന് നന്ദി. ആ ദിവസത്തിന് മുന്‍പുള്ള എന്നെ മനസിലാക്കിയ ബ്ലെസി ചേട്ടനും ടീമിനും നന്ദി. എന്റെ ശരീരം പഴയ അവസ്ഥയില്‍ എത്താനുള്ള സമയം തന്നിട്ടാണ് ഷൂട്ട് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഓര്‍മിക്കുക, മനുഷ്യ ശരീരത്തിന് ചില പരിമിതികളുണ്ട് എന്നാല്‍ മനുഷ്യ മനസിന് ഇല്ല- പൃഥ്വിരാജ് കുറിച്ചു.

മേയ് 22 നാണ് പൃഥ്വിയും ബ്ലെസിയും ‘ആടുജീവിതം’ ടീമും കേരളത്തില്‍ എത്തിയത്. എയര്‍ പോര്‍ട്ടില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലെ പെയ്ഡ് ക്വാറന്റൈനിലേക്കാണ് സംഘം നേരെ പോയത്. ഫോര്‍ട്ട് കൊച്ചിയിലെ ഓള്‍ഡ് ഹാര്‍ബര്‍ ഹോട്ടലിലാണ് പൃഥ്വിരാജ് ക്വാറന്റെയിനില്‍ കഴിയുന്നത്.