ന്റെ അമ്മ പോയിട്ടോ അമ്മയുടെ സ്നേഹവും വാത്സല്യവും കിട്ടി മതിയായില്ല. ഒരുപാട് കടം വച്ചു പോയല്ലോ അമ്മേ-പ്രിയ അച്ചു

പാവങ്ങളുടെ വാനമ്പാടി എന്നറിയപ്പെടുന്ന ​ഗായികയാണ് പ്രിയ അച്ചു.ദുരിതമനുഭവിക്കുന്നവർക്കായി തെരുവിലും റോഡിലും നിന്നുപാടുന്ന പ്രിയയെ അറിയാത്തവരില്ല.സ്വന്തം ദുരിതങ്ങൾക്കിടയിലും മറ്റുള്ളവർക്ക് കൈത്താങ്ങാകുന്ന ഈ ​ഗായിക അടുത്തിടെ തനിക്ക് ദാനമായി ലഭിച്ച വീട് സജ്ന ഷാജി എന്ന ട്രാൻസ്ജെൻഡർ വുമണിന് നൽകി മാതൃകയായിരുന്നു.അടുത്തിടെയാണ് പ്രിയയുടെ അമ്മ മരണപ്പെടുന്നത്.അമ്മയെക്കുറിച്ച് ഹൃദയഭേ​ദ​ഗമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് പ്രിയ അച്ചു.നെഞ്ചുവേദനയേതുടർന്നു കഴിഞ്ഞ 4 ദിവസമായി ആലുവ Adlux Hospittalil ചികിത്സയിൽ ആയിരുന്നു. ഇന്ന് വീണ്ടും ഹൃദയഘാതം ഉണ്ടായതിനെതുടർന്ന് അമ്മയുടെ ആത്മാവ് ദൈവത്തിങ്കലേക്കു യാത്രയായി…. അമ്മയുടെ കൂടെ നിന്നു പരിചരിക്കാൻ ഭാഗ്യം കിട്ടിയ എന്റെ ജന്മം ധന്യം ഈ അമ്മക്കായി കണ്ണീരിൽ കുതിർന്ന പ്രണാമം അമ്മയുടെ ആത്മശാന്തിക്കായി എല്ലാവരും പ്രാർത്ഥിക്ക

കുറിപ്പിങ്ങനെ

ന്റെ അമ്മ പോയിട്ടോ അമ്മയുടെ സ്നേഹവും വാത്സല്യവും കിട്ടി മതിയായില്ല. ഒരുപാട് കടം വച്ചു പോയല്ലോ ന്റെ അമ്മേ. അമ്മയെ ഒന്ന് പൊന്നുപോലെ നോക്കാൻ പരിചരിക്കാൻ കുറച്ചു നാളല്ലേ കിട്ടിയുള്ളൂ അമ്മേ.എന്നാലും എന്റെ അമ്മയെ എന്നാൽ കഴിയും പോലെ നോക്കി. അമ്മ എനിക്ക് തന്നപോലെ അങ്ങോട്ടും അമ്മയെ നോക്കാൻ കഴിയും മുന്നേ അമ്മ പോയില്ലേ. എങ്ങനെ ഈ കുറവു നികത്തുക എന്നറിയില്ല. ഏതു ജന്മം ഈ അമ്മയെ കാണും ഞാനിനി അറിയില്ല.ഈ അമ്മക് തുല്യം ലോകത്തൊരാളെ ഞാൻ കണ്ടില്ല. ഞങ്ങളുടെ തേജസ്സ് ആയിരുന്നു അമ്മ. ശക്തി ആയിരുന്നു അമ്മ.. ഇന്നെന്റെ എല്ലാ നന്മയിലും അമ്മയുടെ പങ്ക് വളരെ വലുതായിരുന്നു. ഒരുപാട്ടുകാരി ആയിക്കാണാൻ അമ്മയുടെ ആഗ്രഹം ചെറുതല്ല. ആന്റിയോ പ്ലാസ്റ്റി ചെയ്യാൻ പോകും മുൻപ് അമ്മക് ഒരു പാട്ട് പാടാൻ പറഞ്ഞു. അമ്മയുടെ ഇഷ്ടഗാനം. അവസാനമായി അമ്മ കേട്ട ഗാനം. അമ്മക്കായ് ഞാൻ പാടിയ അവസാന ഗാനം. ഇതെന്റെ പുണ്യം . എന്റെ അമ്മ ദൈവ സാനിധിയിൽ ദൈവത്തോട് ചേർന്ന് ഇരിക്കുന്നു. അത്രക് പുണ്യസ്ത്രീ ആയ എന്റെ അമ്മ. സഹിക്കാനാകുന്നില്ല ഈ വേർപാട്. ഒറ്റപ്പെട്ടുപോയപോലെ.. ചിരിച്ചു കൊണ്ട് അമ്മ പോയി ആരെയും ബുധിമുട്ടിക്കരുത് കിടന്നു പോകരുതെന്ന ആഗ്രഹത്തോടെ എന്റെ അമ്മക് പ്രണാമം

നാസർമാനു എന്ന വ്യക്തി പ്രിയക്കായി പണി കഴിച്ച വീട് ‌സജ്നക്ക് നൽകുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് വൈറലായിരുന്നു,വളരെ വിഷമത്തോടെയാണ് സജ്‌നയുടെ കരയുന്ന വീഡിയോ കാണുന്നത്. നമ്മളെ എല്ലാവരെയും പോലെ അവർക്കും ഈ ലോകത്ത് ജീവിക്കാൻ അവകാശമുണ്ട്.. അന്തസ്സായി ജോലി ചെയ്തു ജീവിക്കാൻ അനുവദിക്കാത്ത ഒരു സമൂഹം. പക്ഷെ അവരോടും സജ്‌ന നീ നന്ദി പറയുക കാരണം അവർ അങ്ങനെ ചെയ്തയത് കൊണ്ട് ഇപ്പോൾ സജ്‌നക്ക് സഹായ ഹസ്തമായി ജയസൂര്യ എന്ന മഹാനാടൻ എത്തിയിരിക്കുന്നു.. അദേഹത്തിന്റെ നല്ല മനസ്സ് പല കാരണങ്ങൾ കൊണ്ട് മനസിലാക്കിയവരാണ് നമ്മൾ എല്ലാവരും.മനസ്സ് കൊണ്ട് കൂടെ നിൽക്കാൻ മാത്രമേ എനിക്ക് ഇപ്പോൾ സാധിക്കു. സജ്‌നയുടെ കണ്ണീരിൽ പങ്കാളിയായി..പക്ഷെ എന്നെകൊണ്ട് ഈ ഒരു കാര്യം സജ്‌നക്ക്.. സജ്‌നയുടെ കൂടെ ഉള്ളവർക്കായി ചെയ്തു തരാൻ സാദിക്കും. ടിക്ടോക് എന്ന ആപ്ലിക്കേഷൻ വഴിയാണ് സജ്‌നയെ ആദ്യമായ് കാണുന്നത്. അന്നും ആ കുട്ടിയെ മറ്റുപല ആളുകൾ കളിയാക്കുന്നതും പരിഹസിക്കുന്നതും കണ്ടിരുന്നു. എല്ലാം തികഞ്ഞവർ എന്ന് കരുതുന്ന ചില മനുഷ്യപറ്റില്ലാത്ത മനുഷ്യ ജന്മങ്ങൾ ഈ ലോകത്തിൽ ഉണ്ടെന്ന വിവരം അപ്പോഴാണ് മനസ്സിലായത്. എല്ലാം ദൈവം തന്ന ദാനം. അഹങ്കാരികൾ ഓർക്കുക. എല്ലാം ഒരാൾക്കു തന്നെ കിട്ടണമെന്ന ചിന്ത ഒഴിവാക്കുക. എന്നെപോലെ മറ്റുള്ളവരും ജീവിക്കട്ടെ എന്നാ ചിന്ത മനസ്സിൽ വരിക. ഒന്നും പോകുമ്പോൾ കൊണ്ട് പോകില്ല ആരും.അവരെ ഉപദ്രവിച്ചത് ആരാണോ ആ നിങ്ങൾക്കും നന്ദി . അതുകൊണ്ട് ആ കുട്ടിക്ക് നല്ലസമയം വന്നു.
ഇനി കാര്യത്തിലേക്ക് കടക്കാം. നാസർ മാനു എന്ന അടുത്ത മനുഷ്യ സ്നേഹിയിലേക്ക് പോകാം. ഒരുപാട് ആലമ്പ ഹീനാരായ ആളുകൾക്ക് വീടെന്ന സ്വപ്നം പൂവണിയിച്ച നാസർമാനുക്ക.. എനിക്കും ഒരു വീട് പണിഞ്ഞു. അതിന്റെ അവസാന ഘട്ടത്തിലേക്ക് പോകുകയാണ്. ഒരുക്കങ്ങൾ എല്ലാം ആയികൊണ്ടിരിക്കുകയാണ് . ഈ സമയം സജ്‌നയുടെ കണ്ണീർ ഞാൻ കാണുകയാണ്. നാസർമാനുക്കയോട് എന്റെ ചോദ്യം എനിക്ക് തരാനുള്ള ഈ വീട് സജ്‌നക്ക് കൊടുക്കുക. ആ കുട്ടി ധൈര്യമായി അന്തിയുറങ്ങട്ടെ.. അവളുടെ കൂടെയുള്ളവരും. അവരും നമ്മുടെ സഹോദരിമാർ ആണ്. മാറ്റി നിർത്താതെ അവരെ ചേർത്ത് പിടിക്കുക. എന്റെ അപേക്ഷയാണ് ഇത് . ഞാൻ എനിക്ക് തരാനുള്ള വീട് സജ്‌നക്ക് കൊടുക്കാൻ തീരുമാനിക്കുന്നു. ആ കുട്ടിയോട് ഈ വിവരം അറിയിക്കുക. മാനുക്കയോട് പറഞ്ഞപ്പോൾ അദ്ദേഹത്തിന് വളരെ സന്തോഷം…സജ്‌നക്ക് താല്പര്യം ആണെങ്കിൽ അവിടെ താമസിക്കാം. എനിക്കും സന്തോഷം എന്റെ സഹോദരിക്കായി ഈ വീട് കൊടുക്കുവാൻ … . മാനുക്കയും തയ്യാറാണ് സജ്‌നയെ അറിയിക്കണേ ആരെങ്കിലും