സര്‍ജറിക്കായി വണ്ണം കുറക്കേണ്ടി വന്നു, വണ്ണം കുറച്ചാലെ ഓപ്പറേഷന്‍ സാധിക്കൂവെന്ന് ഡോക്ടർ പറഞ്ഞു- പ്രിയ മണി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. തെന്നിന്ത്യയിലെ മിക്ക സൂപ്പർ താരങ്ങൾക്കുമൊപ്പം നടി അഭിനയിച്ചിട്ടുണ്ട്. ഡി ഫോർ ഡാൻസ് എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ വിധികർത്താവായി എത്തിയതോടെയാണ് പ്രിയാമണിയെ മലയാളികൾ അടുത്തറിയുന്നത്. തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ച നടി മലയാളത്തിലും നിരവധി ചിത്രങ്ങളുടെ ഭാഗമായി. ഇപ്പോൾ ബോളിവുഡിലും തിളങ്ങുകയാണ് പ്രിയാമണി.

അതിനിടെ വിവാഹം കഴിഞ്ഞെങ്കിലും മറ്റു നടിമാരെ പോലെ സിനിമ ഉപേക്ഷിക്കാതെ ഇപ്പോഴും സജീവമായി തുടരുകയാണ്. വിവാഹശേഷമാണ് കൂടുതൽ പ്രിയാമണിക്ക് മികച്ച അവസരങ്ങൾ ലഭിക്കുന്നത്. പുതിയ സിനിമ ഭമകല്‍പം 2 വിന്റെ പ്രൊമോഷന് എത്തിയ പ്രിയാമണി ആരാധക പ്രശംസ നേടുകയാണ്. നടി പതിവിലധികം സുന്ദരിയായിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു, വണ്ണം കുറച്ചതിന് പിന്നില്‍ നടി നേരിട്ട ചില ആരോഗ്യപ്രശ്‌നങ്ങളും കാരണമാണ്. ഇതേക്കുറിച്ച് പ്രിയാമണി മാസങ്ങള്‍ക്ക് മുമ്പെ തുറന്ന് സംസാരിച്ചിട്ടുമുണ്ട്. ഞാന്‍ വല്ലാതെ വണ്ണം വെച്ചതായി എനിക്ക് തോന്നി. അമിതമായി ഭക്ഷണം കഴിച്ചത് കൊണ്ടായിരുന്നില്ല.

ഇതോടെയാണ് ഗൈനക്കോളജിസ്റ്റിനെ കാണാന്‍ പോയത്. ചില ടെസ്റ്റുകള്‍ ചെയ്യാന്‍ ഗൈനക്കോളജിസ്റ്റ് നിര്‍ദ്ദേശിച്ചെന്നും പ്രിയാമണി തുറന്ന് പറഞ്ഞു. യൂട്രസില്‍ ടിഷ്യൂകള്‍ വളരുന്ന എഡിനോമയോമയായിരുന്നു അത്. ആറ് സെന്റിമീറ്ററോളം വളര്‍ന്നതിനാല്‍ അത് നീക്കം ചെയ്യണം. ആറ് സെന്റി മീറ്റര്‍ വളരെ വലുതാണെന്ന് ഡോക്ടര്‍ പറഞ്ഞു. ഒരു കീ ഹോള്‍ സര്‍ജറി ചെയ്യണം.

സര്‍ജറിക്കായി എനിക്ക് വണ്ണം കുറക്കേണ്ടി വന്നു. വണ്ണം കുറച്ചാലെ ഓപ്പറേഷന്‍ സാധിക്കൂ എന്നതിനാല്‍ അതിന് വേണ്ടി മാത്രം ടാബ്ലെറ്റ് തന്നു. അത് ശരീര ഭാരം വല്ലാതെ കുറച്ചു. ഓപ്പറേഷന്‍ വിജയകരമായിരുന്നു. മുഴയുടെ 95 ശതമാനവും നീക്കി. ബാക്കിയുള്ള അഞ്ച് ശതമാനം അപകടകരമല്ല, ഒരുപക്ഷെ തിരിച്ച് വന്നേക്കാം എന്നും ഡോക്ടര്‍ പറഞ്ഞു. യോഗയിലൂടെയും മറ്റുമാണ് താന്‍ ഫിറ്റ്‌നെസ് നിലനിര്‍ത്തുന്നതെന്നും വണ്ണം കുറയ്ക്കാന്‍ ലിപൊസക്ഷന്‍ പോലുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടില്ലെന്നും പ്രിയാമണി വ്യക്തമാക്കി.