ഞങ്ങൾ വേർപിരിഞ്ഞെങ്കിൽ അതിനു കാരണം വിധിമാത്രം, പ്രിയദർശന്റെ വാക്കുകൾ വൈറൽ

സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും പ്രശസ്തമായ രണ്ടുപേരുകളാണ് നടി ലിസിയുടേയും സംവിധായകൻ പ്രിയദർശന്റേയും. ആറ് വർഷം നീണ്ട പ്രണയത്തിനൊടുവിൽ 1990 ഡിസംബർ 13നായിരുന്നു ലിസി-പ്രിയദർശൻ വിവാഹം നടന്നത്. പിന്നീട് 24 വർഷത്തെ ദാമ്പത്യത്തിന് വിരാമമിട്ട് 2016ൽ ലിസിയും പ്രിയദർശനും നിയമപരമായി പിരിഞ്ഞു. ചെന്നൈയിൽ ഡബ്ബിങ് സ്റ്റോഡിയോ നടത്തുകയാണ് ലിസി ഇപ്പോൾ. ചെന്നൈയിലെ ലിസിയുടെ ബിസിനസ് ഹൗസായ ലേ മാജിക് ലാന്റേണിലാണ് ഡബ്ബിങ് സ്റ്റുഡിയോയും പ്രവർത്തിക്കുന്നത്.

അച്ഛന്റേയും അമ്മയുടേയും പാത പിന്തുടർന്ന് താരങ്ങളുടെ മക്കളായ കല്യാണിയും സിദ്ധാർഥും സിനിമയിൽ സജീവമാണ്. ലിസി-പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന സിനിമകളെല്ലാം തന്നെ വലിയ ഹിറ്റാണ്. കഴിഞ്ഞ ദിവസമായിരുന്നു സിദ്ധാർത്ഥിന്റെ വിവാഹം. അച്ഛനും അമ്മയും എന്ന നിലയിൽ മകന്റെ വിവാഹത്തിന് നേതൃനിരയിൽ തന്നെ ലിസിയും പ്രിയദർശനും ഉണ്ടായി. ഇവരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇരുവരും ഒന്നിച്ചു എന്ന തലക്കെട്ടോടെയാണ് ആ മനോഹര വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത്. ഇപ്പോഴിതാ പ്രിയദർശന്റെ വാക്കുകൾ ആണ് വൈറലായി മാറുന്നത്.

ഇപ്പോൾ മകന്റെ വിവാഹത്തിന് പിന്നാലെ പ്രിയദർശൻ അന്ന് പങ്കിട്ട വാക്കുകൾ ആണ് ഇപ്പോൾ വീണ്ടും ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഞങ്ങൾ ഇരുവരും ഇരു വഴികളിൽ ആയെങ്കിൽ അത് വിധി എന്നല്ലാതെ ഒന്നും പറയാനില്ല. കാരണം ഞങ്ങളുടെ ജീവിതം കുടുംബം അത് സ്വർഗ്ഗം ആയിരുന്നു. അത് തകരരുതേ എന്നാണ് താൻ പ്രാർത്ഥിച്ചത്. ഞാൻ ഇമോഷണലി ഡൌൺ ആയ ആളാണ്. പ്രശ്നങ്ങൾ വന്നപ്പോൾ പിറകെ പിറകെ ആണ്എത്തിയത് . അച്ഛന്റെയും അമ്മയുടെയും മരണം,വിവാഹ മോചനം എല്ലാം ഒന്നിന് പിന്നാലെ എത്തി. ആ സമയങ്ങളിൽ ആകും താൻ ഏറ്റവും കൂടുതൽ ക്ഷേത്രദർശനം നടത്തിയത്.

ഇപ്പോൾ എന്റെ മനസ്സിൽ ഒറ്റ സ്വപ്നം മാത്രമാണ് എന്റെ മകളുടെ വിവാഹം. അവളെ നന്നായി വിവാഹം കഴിപ്പിച്ചു വിടണം. ഓരോ പ്രശ്ങ്ങൾ ജീവിതത്തിൽ ഉണ്ടായപ്പോഴും സുഹൃത്തുക്കൾ ആണ് തന്നെ പിന്തുണച്ചത് എന്നും എല്ലാവർക്കും ഇതുപോലെ വിഷയങ്ങൾ ഉണ്ട് മുൻപോട്ട് പോയെ പറ്റൂ എന്നാണ് ലാൽ പറഞ്ഞത്.

ലിസി അഭിനയിക്കാൻ പോകുന്നതിന് ഞാൻ ഒരിക്കലും എതിര് ആയിരുന്നില്ല എന്ന് പറഞ്ഞ പ്രിദർശൻ 80 കോടി ലിസി ആവശ്യയപ്പെട്ടു എന്ന വാർത്ത നിഷേധിക്കുകയും ചെയ്തു. ഓരോരുത്തർ അവരുടെ ഭാവനയ്ക്ക് അനുസരിച്ചു എഴുതുന്നതാണ്. എന്റെ ഭാര്യയും മക്കളും ഇപ്പോഴും എന്റെ വീട്ടിൽ ആണ് താമസം. തെറ്റിദ്ധാരണകളും ഈഗോയും ദാമ്പത്യത്തിൽ ഒരിക്കലും ഉണ്ടാകരുത്