”പ്രിയങ്ക സുന്ദരി തന്നെ,അടുത്തെങ്ങാനും വന്നാൽ ഞാനും പോയി കാണും..”

കോൺഗ്രസിന്റെ സമുന്നത നേതാവും രാഹുൽ ഗാന്ധിയുടെ സഹോദരിയുമായ പ്രിയങ്ക്യുടെ സൗന്ദര്യം ചർച്ചയാക്കി വീണ്ടും കേരളം. പ്രിയങ്ക സുന്ദരി ആണെന്നും അക്കാര്യത്തിൽ സംശയം ഇല്ലെന്നും തുറന്നടിച്ച് പറഞ്ഞ് ബി.ജെ.പി സമുന്നത നേതാവ്‌ സി.കെ.പത്മനാഭൻ. കണ്ണൂരിലെ ബി.ജെ.പി സ്ഥനാർഥി കൂടിയാണ്‌ പത്മനാഭൻ.

പ്രിയങ്ക ഗാന്ധി സുന്ദരിയാണെന്നും സാഹചര്യം ലഭിച്ചാല‍് നേരിട്ട് കാണാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറയുമ്പോൾ തന്നെ ഈ വാക്കുകൾ കോൺഗ്രസിനാകും കൂടുതൽ ഗുണം ചെയ്യുക എന്നത് വേറെ കാര്യം.